തിരുവനന്തപുരം: ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറി എസ്.പി ദീപക്കിനെതിരെ സി.പി.എം നടപടി. ദീപക്കിനെ വഞ്ചിയൂർ ഏരിയാ കമ്മറ്റിയിൽനിന്ന് ലോക്കൽ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. കൈതമുക്കിൽ കുട്ടികൾ മണ്ണുവാരിത്തിന്ന സാഹചര്യമുണ്ടായി എന്ന പ്രതികരണത്തിലാണ് നടപടി. തിരുവനന്തപുരം ജില്ലാക്കമ്മറ്റി ചേർന്നാണ് തീരുമാനമെടുത്തത്. കൈതമുക്ക് സംഭവത്തിനു പിന്നാലെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി സ്ഥാനം ദീപക്കിനെ കൊണ്ട് പാർട്ടി രാജിവെപ്പിച്ചിരുന്നു. പട്ടിണി മൂലം കുട്ടികൾ മണ്ണുവാരിത്തിന്നെന്ന ദീപക്കിന്റെ പരാമർശം സി.പി.എമ്മിനും സർക്കാരിനും വലിയ നാണക്കേടുണ്ടാക്കി. ദീപക്കിന്റെ വാദം ബാലാവകാശ കമ്മീഷനും കുട്ടികളുടെ അമ്മയും നിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് ദീപക്ക് വിശദമായ അന്വേഷണം നടത്തിയില്ലെന്നും ഉദ്യോഗസ്ഥർ എഴുതി നൽകിയത് അങ്ങനെ തന്നെ വായിക്കുകയായിരുന്നുവെന്നും വിമർശനം ഉയർന്നിരുന്നു. അതേസമയം നടപടിയെ കുറിച്ച് അറിയില്ലെന്നും തന്നെ ആരും ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും ദീപക്ക് മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. content highlights:cpm degrades sp deepak, over kaithamukk incident
from mathrubhumi.latestnews.rssfeed https://ift.tt/2PWk47H
via
IFTTT
No comments:
Post a Comment