സര്‍ണ; പ്രത്യേക മത പദവി ആവശ്യപ്പെട്ട് ജാര്‍ഖണ്ഡിലെ ഗോത്രവിഭാഗങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 25, 2019

സര്‍ണ; പ്രത്യേക മത പദവി ആവശ്യപ്പെട്ട് ജാര്‍ഖണ്ഡിലെ ഗോത്രവിഭാഗങ്ങള്‍

റാഞ്ചി: പ്രകൃതിയെ ആരാധിക്കുന്ന രീതി പിന്തുടരുന്ന വിഭാഗമായ സർണയ്ക്ക് മതപദവി നൽകണമെന്ന ആവശ്യവുമായി ജാർഖണ്ഡിലെ ഗോത്ര വിഭാഗങ്ങൾ. സെൻസസിൽ തങ്ങളെ പുതിയ മതവിഭാഗമായി പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. വിഷയത്തിൽ ബിജെപിയുടെ മുൻ സഖ്യ കക്ഷിയായിരുന്ന ജാർഖണ്ഡ് വികാസ് മോർച്ച തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ സർണയ്ക്ക് മതപദവി നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അവർക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല. ജാർഖണ്ഡ് മുക്തിമോർച്ച, കോൺഗ്രസ്, ആർജെഡി കക്ഷികൾ ചേർന്ന മഹാസഖ്യമാണ് ജാർഖണ്ഡിൽ അധികാരത്തിലെത്താനുള്ള ഭൂരിപക്ഷം തികച്ചത്. പുതിയ സർക്കാർ ഗോത്രവിഭാഗങ്ങളുടെ പ്രത്യേക മതപദവി ആവശ്യം പരിഗണിക്കുമോയെന്ന് കണ്ടറിയണം സർണയെ പ്രത്യേക മതമായി പരിഗണിക്കണമെന്ന ഗോത്രവിഭാഗങ്ങളുടെ ആവശ്യം ദീർഘനാളായി ഉള്ളതാണ്. ജാർഖണ്ഡിൽ 32 ഗോത്രവിഭാഗങ്ങളാണ് ഉള്ളത്. ഇതിൽ എട്ടെണ്ണം പ്രാക്തന ഗോത്ര വിഭാഗങ്ങളാണ്. ഗോത്ര വിഭാഗക്കാർ ഹിന്ദു മതവിശ്വാസികളാണ്. ഇവരിൽ ചിലർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. സർണയ്ക്ക് പ്രത്യേക മത പദവി വേണമെന്ന ആവശ്യം തങ്ങളുടെ മത അസ്തിത്വം നിലനിർത്തുന്നതിന് വേണ്ടിയാണെന്നാണ്ഇവരുടെ വാദം. 62 ലക്ഷത്തോളം സർണ മതവിശ്വാസികൾ ഉണ്ടെന്നാണ് ഇവരുടെ കൂട്ടായ്മയായ രാജി പധാ സർണ പ്രാർഥന സഭയുടെ അവകാശ വാദം. അതേസമയം സെൻസസിൽ ഇവരുടെ ആവശ്യം പരിഗണിക്കപ്പെടാൻ ഇടയില്ലെന്നാണ് അധികൃതർ പറയുന്നത്. തങ്ങളുടെ അനുയായികൾ എത്രപേരുണ്ടെന്ന് അറിയാൻ 2021ൽ പ്രത്യേകം സർവേ നടത്താനാണ് രാജി പധാ സർണ പ്രാർഥന സഭയുടെ തീരുമാനം. 2011ൽ നടന്ന സെൻസസിൽ ജാർഖണ്ഡിലെ 42 ലക്ഷം ആളുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആറ് കോടിയോളം ആളുകളും തങ്ങളുടെ മതം സർണയെന്നാണ് രേഖപ്പെടുത്തിയതെന്നും എന്നാൽ ഇവരെ മറ്റ് മതവിഭാഗങ്ങളുടെ കൂട്ടത്തിലാണ് പരിഗണിച്ചതെന്നുമാണ് ഇവർ കരുതുന്നത്. 2001ൽ നടന്ന സെൻസസിൽ ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, സിഖ് മതങ്ങളെ മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളു. 2011ലും ഇതേ രീതിയിലാണ് സെൻസസ് നടന്നത്. എന്നാൽ 1951ൽ നടന്ന സെൻസസിൽ ട്രൈബ് എന്ന മതവിശ്വാസത്തിന്റെ കോളം ഉൾപ്പെടുത്തയിരുന്നുവെന്നും ഇത് പിൽക്കാലത്ത് ഒഴിവാക്കുകയുമായിരുന്നുവെന്ന് മതപദവി ആവശ്യപ്പെടുന്നവർ പറയുന്നു. Content Highlights:Tribals demand separate religion in Jharkhand


from mathrubhumi.latestnews.rssfeed https://ift.tt/2PXcbis
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages