കല്‍പറ്റ: ബീഫ് ഫ്രൈയില്‍ വിചിത്രമായ എല്ല് കണ്ടെത്തിയെന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയുടെ സത്യാവസ്ത പുറത്തെത്തി. എല്ല് പോത്തിന്റേത് തന്നെ എന്ന് വ്യക്തമായി. കാട്ടിക്കുളത്തെ ഒരു ഹോട്ടലിലെ ബീഫ് ഫ്രൈയെ ചുറ്റിപ്പറ്റിയായിരുന്നു വിവാദം. ബീഫ് ഫ്രൈയില്‍ കണ്ടെത്തിയ മരക്കഷ്ണം പോലുള്ള എല്ലായിരുന്നു ചര്‍ച്ചയായത്. എന്നാല്‍ ഇത് പോത്തിന്റേതോ കാളയുടേതോ ആണെന്ന് ഹൈദരാബാദിലെ മീറ്റ് സ്പീഷീസ് ഐഡന്റിഫിക്കേഷന്‍ ലബോറട്ടറിയിലെ പരിശോധനയില്‍ തെളിഞ്ഞു.
ബീഫ് ഫ്രൈയില്‍ കാണപ്പെട്ട എല്ല് പോത്തിന്റേത് അല്ലെന്നും ഹോട്ടലുകളില്‍ വിളമ്പുന്നത് പട്ടിയിറച്ചി ആണെന്നും അതിന് തെളിവാണ് ഇതെന്നുമായിരുന്നു സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്ന വാദം. പേ വിഷ ബാധയുള്ള നായ്ക്കളുടെ മാസം വരെ ഹോട്ടലുകളിലൂടെ വിറ്റഴിക്കുന്നതായും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും ആരോപണമുണ്ടായി. ഇതോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരാതിക്കാരനില്‍ നിന്നു രേഖാമൂലം മൊഴിയെടുക്കുകയും സാംപിള്‍ ശേഖരിക്കുകയും ചെയ്തു. കഴിഞ്ഞ 4ന് സാംപിള്‍ മോളിക്യുലാര്‍ അനാലിസിസ് പരിശോധനയ്ക്കായി ഹൈദരാബാദിലേക്കയച്ചു. ഇന്നലെ ഫലം ലഭിച്ചതോടെ ദിവസങ്ങളോളം പ്രചരിച്ച അഭ്യൂഹങ്ങള്‍ക്കും വിരാമമായി. എല്ല് പോത്തിന്റെതോ കാളയുടെതോ ആണെന്നായിരുന്നു ഫലം.
from mangalam.com https://ift.tt/2PcZQpJ
via IFTTT
No comments:
Post a Comment