ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മാവേലിക്കര എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റുമായ സുഭാഷ് വാസുവും തമ്മിലുള്ള പോര് കടുക്കുന്നു. എസ്എന്‍ഡിപി യോഗത്തിന്റെ കൂടി സാമ്പത്തികത്തില്‍ പടുത്തുയര്‍ത്തിയ എഞ്ചിനീയറിംഗ് കോളേജ് ഉള്‍പ്പെടെയുള്ളവ പിടിച്ചെടുക്കാന്‍ സുഭാഷ് വാസു ശ്രമം തുടങ്ങിയതായിട്ടാണ് ആരോപണം. രൂക്ഷ വിമര്‍ശനവുമായി സുഭാഷ് വാസുവിനെതിരേ തുറന്നടിച്ച് വെള്ളാപ്പള്ളിയും രംഗത്ത് എത്തിയിട്ടുണ്ട്.
കായംകുളം കട്ടച്ചിറയിലെ ശ്രീ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങിന്റെ പേരു മാറ്റി മഹാഗുരു കോളജ് ഓഫ് എന്‍ജിനീയറിങ് എന്നാക്കാനാണ് കോളജ് ഗവേണിങ് ബോഡിയിലെ പ്രബല വിഭാഗത്തിന്റെ ആലോചന. കോളേജ് മാനേജ്‌മെന്റില്‍ സുഭാഷ് വാസുവുമായി ബന്ധപ്പെട്ടവരാണ് ഭൂരിപക്ഷം. ഇതിന്റെ ഭാഗമായി സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം ബദല്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്.
എസ്.എന്‍.ഡി.പി. യോഗത്തിന്റെ കൂടി സാമ്പത്തിക സഹായത്തോടെ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആരംഭിച്ചത് 2009 ലാണ്. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രക്ഷാധികാരിയും െവെസ് പ്രസിഡന്റ് തുഷാര്‍ ഗവേണിങ് ബോഡിയുടെ ചെയര്‍മാനുമാണ്. സുഭാഷ് വാസുവാണ് ജനറല്‍ സെക്രട്ടറി.
മെക്രോ ഫിനാന്‍സ് ക്രമക്കേട് സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളെത്തുടര്‍ന്നു സുഭാഷ് വാസുവിനും എസ്.എന്‍.ഡി.പി യോഗം മാവേലിക്കര യൂണിയന്‍ നേതൃത്വത്തിനുമെതിരേ വെളളാപ്പള്ളി നടേശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ രംഗത്തു വന്നിരുന്നു. ഇതോടെയാണ് സ്‌െപെസസ് ബോര്‍ഡ് ചെയര്‍മാനും യോഗം മാവേലിക്കര യൂണിയന്‍ പ്രസിഡന്റുമായ സുഭാഷ് വാസു എസ്.എന്‍.ഡി.പി. യോഗം നേതൃത്വവുമായി ഇടഞ്ഞത്.
അതേസമയം സുഭാഷ് വാസുവിനെതിരേ തുറന്നടിച്ച് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ എസ്.എന്‍.ഡി.പിക്ക് 140 ഓളം യൂണിയനുകളുണ്ട്്. അതില്‍ 14 യൂണിയന്‍ സെക്രട്ടറിമാരും പ്രസിഡന്റുമാരും ചേര്‍ന്ന് തീരുമാനിച്ചാല്‍ വെള്ളാപ്പള്ളി നടേശന്‍ വെള്ളത്തിലാകില്ലെന്നു അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം എന്ന ആനയെ ഏലക്കകൊണ്ട് എറിഞ്ഞാല്‍ ഒരു പുല്ലും സംഭവിക്കില്ല. ആന അറിയുക പോലുമില്ല. ''ഇതിനെക്കാള്‍ വലിയ പെരുന്നാള്‍ വന്നിട്ട് വാപ്പ പള്ളിയില്‍ പോയിട്ടില്ലെന്നും'' വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജ് െഹെജാക്ക് ചെയ്ത് െകെക്കലാക്കി. വാലല്ലാത്തതെല്ലാം അളയിലാക്കി. ഇനിയെന്താ വേണ്ടത്? ഇനി ഒരു മന്ത്രി വേണം അല്ലേയെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
െമെക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു കണ്ടതുകൊണ്ടാണ് വിജിലന്‍സ് അനേ്വഷണത്തിന് ഉത്തരവിട്ടത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം, സ്‌െപെസസ് ബോര്‍ഡ് ചെയര്‍മാന്‍, എസ്.എന്‍. ട്രസ്റ്റ് എക്‌സിക്യൂട്ടിവ് അംഗം, മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ സുഭാഷ് വാസുവിനു നല്‍കി. അതുകൊണ്ടുതന്നെ അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ കിട്ടുന്നില്ലെന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്നും പറഞ്ഞു.
from mangalam.com https://ift.tt/2sn0E2g
via IFTTT
No comments:
Post a Comment