പൗരത്വബില്ലില്‍ കത്തി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍; അസാമില്‍ അനിശ്ചിതകാല കര്‍ഫ്യു, 10 ജില്ലകളില്‍ മൊബൈല്‍ ബന്ധം വിച്ഛേദിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 11, 2019

പൗരത്വബില്ലില്‍ കത്തി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍; അസാമില്‍ അനിശ്ചിതകാല കര്‍ഫ്യു, 10 ജില്ലകളില്‍ മൊബൈല്‍ ബന്ധം വിച്ഛേദിച്ചു

ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ അസാമില്‍ അനിശ്ചിതകാല കര്‍ഫ്യു ഏര്‍പ്പെടുത്തി. ഇതിന് പുറമെ സംസ്ഥാനത്തെ 10 ജില്ലകളില്‍ മൊബൈല്‍ ബന്ധങ്ങളും വിച്ഛേദിച്ചു. ബില്ലിനെതിരെ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.

പ്രതിഷേധം ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് സൈന്യത്തെ വിന്യസിച്ചു. ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശം നീക്കം ചെയ്തതിനെ തുടര്‍ന്നുണ്ടായ കലാപം നിയന്ത്രിക്കാന്‍ നിയോഗിച്ച 2000 സൈനീകരെയാണ് അസാമില്‍ നിയോഗിച്ചിരിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ നാലു മണിക്കൂര്‍ ഗുവാഹത്തി വിമാനത്താവളത്തില്‍ കുടുങ്ങി. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയില്‍ എത്തിച്ചത്.

പ്രതിഷേധങ്ങള്‍ക്കിടെ ഗുവാഹതിയില്‍ നിന്നുമാത്രം 1000 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് അസമില്‍ ഉള്‍ഫ ബന്ദ് പ്രഖ്യാപിച്ചു. ബില്‍പിന്‍വലിക്കുന്നതുവരെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ ക്രിഷക് മുക്തി സംഗ്രാം സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.



from mangalam.com https://ift.tt/38vs8U7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages