സംസ്ഥാനത്ത് 11,954 പോക്‌സോ കേസുകള്‍, 4008 എണ്ണവും വ്യാജന്‍ ; വിവാഹമോചനത്തില്‍ കുട്ടികളെ നേടാനും ആണുങ്ങളെ ഒതുക്കാനും ദുരുപയോഗം ; അന്വേഷണത്തിന് പ്രത്യേക പരിശീലനം കിട്ടിയവര്‍ വരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 11, 2019

സംസ്ഥാനത്ത് 11,954 പോക്‌സോ കേസുകള്‍, 4008 എണ്ണവും വ്യാജന്‍ ; വിവാഹമോചനത്തില്‍ കുട്ടികളെ നേടാനും ആണുങ്ങളെ ഒതുക്കാനും ദുരുപയോഗം ; അന്വേഷണത്തിന് പ്രത്യേക പരിശീലനം കിട്ടിയവര്‍ വരുന്നു

കൊച്ചി : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ െലെംഗിക അതിക്രമക്കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഡി.ജി.പിക്കു നിര്‍ദേശം നല്‍കി. പരിശീലനം നേടിയവരെയാകും ഇനി ഇത്തരം കേസുകള്‍ അന്വേഷിക്കാന്‍ നിയോഗിക്കുക. ഇതിനായി പരിശീലനം നല്‍കുന്ന കേന്ദ്ര ഏജന്‍സികളുണ്ട്.

പ്രത്യേക പരിശീലനമില്ലാത്തതുമൂലം അന്വേഷണത്തില്‍ പാകപ്പിഴകളുണ്ടാകുന്നുണ്ടെന്നും ഇരയ്ക്കു നീതി ഉറപ്പാക്കാന്‍ ശാസ്ത്രീയ അന്വേഷണം ഉള്‍പ്പെടെ ആവശ്യമാണെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു നടപടി. പോക്‌സോ കേസുകളില്‍ അന്വേഷണഘട്ടം മുതല്‍ വിചാരണവരെയുള്ള പുരോഗതി നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി അധ്യക്ഷനായി കമ്മിറ്റി രൂപീകരിക്കാന്‍ കഴിഞ്ഞമാസം അഞ്ചിനു ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഉത്തരവ് നടപ്പാക്കല്‍ റിപ്പോര്‍ട്ടില്‍ (ആക്ഷന്‍ ടേക്കണ്‍) പറയുന്നു.

ആഭ്യന്തര, ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക നീതി, പട്ടികജാതി/വര്‍ഗ, നിയമ, എക്‌െസെസ് വകുപ്പ് സെക്രട്ടറിമാര്‍ കമ്മിറ്റി അംഗങ്ങളാണ്. കമ്മിറ്റി മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്നു കേസിന്റെ പുരോഗതി അവലോകനം ചെയ്യും.

സംസ്ഥാനത്ത് 11,954 പോക്‌സോ കേസുകള്‍

സംസ്ഥാനത്തു നിലവില്‍ 11,954 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 9457 എണ്ണം വിചാരണ ഘട്ടത്തിലാണ്. ബാക്കി അന്വേഷണത്തിലും. പ്രത്യേക ഉത്തരവുപ്രകാരം തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ പോക്‌സോ കോടതികള്‍ ആരംഭിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ ഫസ്റ്റ്ക്ളാസ് അഡീഷണല്‍ ജില്ലാ കോടതികള്‍ രൂപീകരിക്കും. 28 അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ 6.30 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഈ കോടതികള്‍ സ്ത്രീകളും കുട്ടികളും ഇരകളായ എല്ലാ കേസുകളും പരിഗണിക്കും.

ഇതിനു െഹെക്കോടതിയുടെ അന്തിമ അനുമതി ആവശ്യമാണ്. അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജിമാരുടെ ദൗര്‍ലഭ്യംമൂലം റിട്ട. ജഡ്ജിമാരെ നിയമിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും തല്‍ക്കാലം വേണ്ടെന്നാണു തീരുമാനം. ജുഡീഷ്യല്‍ നിയമന നടപടിച്ചട്ടത്തില്‍ ഭേദഗതി ആവശ്യമായി വരുന്നതിനാലാണിത്. പകരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, സബ് ജഡ്ജ് എന്നിവരെ താല്‍ക്കാലികമായി നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്. പോക്‌സോ കേസുകളുടെ നടത്തിപ്പിനെപ്പറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

ഓരോ ജില്ലയിലും ശരാശരി 100 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്നും പോക്‌സോ കേസുകളുടെ വിവരങ്ങള്‍ ശേഖരിച്ചു റിപ്പോര്‍ട്ടായി സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ സുധീന്ദര്‍ എസ്. റാത്തിയെ അമിക്കസ്‌ക്യൂരിയായി സുപ്രീം കോടതി നിയോഗിച്ചിരുന്നു.

2019 കാലയളവില്‍ രജിസ്റ്റര്‍ചെയ്തത് 4000 വ്യാജക്കേസുകള്‍

നിയമം സ്വാര്‍ഥതാത്പര്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗപ്പെടുത്തുന്ന സംഭവങ്ങള്‍ ഏ​െ​റയാണ്. 2018-2019 കാലയളവില്‍ രജിസ്റ്റര്‍ചെയ്ത 4008 ​​കേസുകളിലാണ് സ്വാര്‍ത്ഥ താല്‍പ്പര്യത്തിനായി നിയമം ദുരുപ​േ​യാഗം ​െ​ചയ്തത്. വ്യാജക്കേസുകളാണ്. കഴമ്പില്ലാത്തതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെത്തുടര്‍ന്ന് പോലീസ് അവസാനിപ്പിച്ച കേസുകളാണിവ. വിവാഹമോചനങ്ങളിലാണ് ഇത് ഏറെയും ഉപയോഗിക്കുന്നത്.

കുട്ടിയുടെ സംരക്ഷണാവകാശം നേടിയെടുക്കാനാണ് ഇതിലേറെയും. എളുപ്പവഴിയില്‍ വിവാഹമോചനം നേടാന്‍ കുട്ടികളെ കരുവാക്കുകയാണ് ചെയ്യുന്നത്. പിതാവിനെ പൊതുസമൂഹത്തില്‍ മോശക്കാരനായി ചിത്രീകരിക്കണമെന്ന ലക്ഷ്യത്തോടെയുളള പരാതികളുമുണ്ട്. ലൈംഗികാരോപണം ഉന്നയിച്ചാല്‍ കുട്ടിക്കുമേല്‍ അവകാശവാദം ഉന്നയിക്കാന്‍ പിതാവിന് കഴിയാതെയാവും. സംരക്ഷണാവകാശം അമ്മയ്ക്ക് കിട്ടുകയും ചെയ്യും.



from mangalam.com https://ift.tt/38EP0AO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages