പാലക്കാട് : പൊതുജനങ്ങൾക്ക് പരാതിനൽകാൻ ആളില്ലാ ഹൈടെക് പോലീസ് സ്റ്റേഷൻ (വെർച്വൽ പോലീസ് സ്റ്റേഷൻ) തുടങ്ങുന്നു. പൂർണമായും കടലാസുരഹിതമായിരിക്കും സ്റ്റേഷൻ പ്രവർത്തനം. പോലീസിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി അനുവദിച്ച 175 കോടിരൂപയിൽനിന്നാണ് തുക ചെലവഴിക്കുക.വെർച്വൽ പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ച ടച്ച് സ്ക്രീൻ കിയോസ്കുകൾവഴി പരാതിനൽകാം. സെർവറുകൾവഴി ഇത് അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലോ കൺട്രോൾറൂമിലോയെത്തും. പരാതി സ്വീകരിച്ചെന്ന സന്ദേശം പരാതിക്കാരന്റെ ഫോണിലേക്ക് നൽകാനും സംവിധാനമുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണ് സജ്ജമാക്കുന്നത്. ദുബായ് പോലീസ് സ്റ്റേഷൻ മാതൃകആദ്യഘട്ടത്തിൽ പ്രധാനനഗരങ്ങളിലാണ് ഇത്തരം സ്റ്റേഷനുകൾ തുടങ്ങുക. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളുമായി നെറ്റ്‌വർക്കുമുണ്ടാകും. പരാതികിട്ടിയാൽ കൺട്രോൾ റൂമിൽനിന്ന് എല്ലാ സ്റ്റേഷനുകളിലേക്കും പകർപ്പെത്തും. ഏതു സ്റ്റേഷൻ പരിധിയിൽനിന്നാണ് പരാതി കിട്ടിയതെന്ന് അന്വേഷിച്ച് നടപടിയെടുക്കും. ദുബായ് പോലീസിന്റെ ആളില്ലാ സ്റ്റേഷനുകളുടെ മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. ‘തുണ’ പോർട്ടലും ഉൾപ്പെടുത്തുംപോലീസ് സ്റ്റേഷനുകളിൽ എത്താതെ ഓൺലൈനായി വിവിധ സേവനങ്ങൾ നൽകുന്നതിന് ‘തുണ’ പോർട്ടൽ നിലവിലുണ്ട്. ഓൺലൈൻ പരാതികളുടെ തത്‌സ്ഥിതി അറിയാനും രജിസ്റ്റർചെയ്ത കേസുകളുടെ എഫ്.ഐ.ആർ. പകർപ്പ് ലഭിക്കാനും പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനും ഈ സംവിധാനത്തിലൂടെ കഴിയും.സംശയകരമായ സാഹചര്യങ്ങളിൽ കാണപ്പെടുന്ന വസ്തുക്കൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് പോലീസിനു രഹസ്യവിവരങ്ങളും ഓൺലൈനായി കൈമാറാം. നിയമങ്ങൾ, ചട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾ തീർക്കാൻ ഓൺലൈൻ ലൈബ്രറി സംവിധാനവുമുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/363eiX8
via
IFTTT
No comments:
Post a Comment