കായംകുളം: സഭാ തര്‍ക്കത്തെ തുടര്‍ന്ന് കട്ടച്ചിറയിൽ താൽക്കാലിക പേടകത്തിൽ സൂക്ഷിച്ചിരുന്ന ശരീരം പോലീസ് കാവല്‍ മറികടന്ന് യാക്കോബായ വിഭാഗം പള്ളിസെമിത്തേരിയിലെ കല്ലറയില്‍ അടക്കി. തര്‍ക്കത്തെ തുടര്‍ന്ന് സൂക്ഷിക്കപ്പെട്ടിരുന്ന യാക്കോബായ വിഭാഗത്തില്‍ പെട്ട കട്ടച്ചിറ മറിയാമ്മ രാജ (91)ന്റെ ശരീരമാണ് യാക്കോബായ വിഭാഗം അടക്കം ചെയ്‌തത്. 38 ദിവസമായി സംസ്കരിക്കാന്‍ കഴിയാതിരുന്ന മൃതദേഹം ഇന്ന് പുലര്‍ച്ചെ യാക്കോബായ വിഭാഗം പള്ളിയില്‍ കയറിയായിരുന്നു സംസ്ക്കരിച്ചത്.
പുലര്‍ച്ചെ അഞ്ചു മണിയോടെ മരിച്ചയാളുടെ ബന്ധുക്കളും മറ്റുള്ളവരും എത്തി ഇവിടെ കാവലില്‍ ഉണ്ടായിരുന്ന ചുരുക്കം പോലീസുകാരെ മറികടന്ന് മൃതദേഹം സംസ്ക്കരിക്കുകയായിരുന്നു. സഭാ തര്‍ക്കത്തെ തുടര്‍ന്ന് പേടകത്തില്‍ സൂക്ഷിച്ചിരുന്ന ശരീരം പുലർച്ചെ യാക്കോബായ വിഭാഗം വിശ്വാസികൾ പള്ളി സെമിത്തേരിയിൽ കയറി കല്ലറയില്‍ അടക്കം ചെയ്തു. സഭാ തര്‍ക്കത്തെ തുടര്‍ന്ന് സംസ്ക്കരിക്കാന്‍ അനേകം നടപടികള്‍ ആലോചിച്ചെങ്കിലും ഒന്നിനും ഇരു വിഭാഗവും വഴങ്ങിയിരുന്നില്ല. ഇതോടെയാണ് ഭൗതീകശരീരം സൂക്ഷിക്കേണ്ട സ്ഥിതിയിലായത്.
യാക്കോബായ വിഭാഗത്തിന്റെ െകെവശത്തിലായിരുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളി സുപ്രീംകോടതി വിധിയെത്തുടർന്ന് രണ്ടുമാസം മുമ്പാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ നിയന്ത്രണത്തിലായത്. പള്ളി സെമിത്തേരി പൊതുവായിട്ടുള്ളതാണെങ്കിലും തങ്ങളുടെ വൈദികന്റെ കാര്‍മികത്വത്തില്‍ അല്ലാതെ അടക്കാന്‍ സമ്മതിക്കില്ല എന്നായിരുന്നു ഓര്‍ത്തഡോക്സ് വിഭാഗം പറഞ്ഞത്. തര്‍ക്കത്തെ തുടര്‍ന്ന് ഇരുസഭകളിലെയും െവെദികരെയും മരിച്ചയാളുടെ കുടുംബാംഗങ്ങളെയും വിളിച്ചുവരുത്തി കളക്ടറും ആര്‍ഡിഒ യുമെല്ലാം ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും എല്ലാം പരാജയപ്പെട്ടിരുന്നു.
മൃതദേഹം സംസ്ക്കരിക്കാന്‍ ആലപ്പുഴ കലക്ടർ ഡോ. അദീല അബ്ദുള്ള നടത്തിയ അനുരഞ്ജന ചർച്ചകള്‍ വരെ വിഫലമായിരുന്നു. മൃതദേഹം ആചാരപ്രകാരം കട്ടച്ചിറ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്‌കരിക്കണമെന്ന് മറിയാമ്മയുടെ മക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വീട്ടിൽവച്ച് അന്ത്യശുശ്രൂഷ നടത്തിയതിനു ശേഷം മൃതദേഹപേടകം മൂടാതെ പള്ളിയില്‍ എത്തിക്കണമെന്ന് ഓർത്തഡോക്സ് വിഭാഗം നിലപാടെടുത്തിരുന്നു. ഇത് ആചാര ലംഘനമാണെന്നായിരുന്നു യാക്കോബായ വിഭാഗം ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് തര്‍ക്കം രൂക്ഷമായി പ്രതിസന്ധിയിലായതോടെ മൃതദേഹം പേടകത്തില്‍ തന്നെ സുക്ഷിക്കപ്പെട്ടു. തുടർ നടപടിക്കായി കലക്ടർ നിയമോപദേശം തേടുകയും ചെയ്തു. സുപ്രീംകോടതി വിധിയെത്തുടർന്ന് കട്ടച്ചിറ പള്ളിയുടെ നിയന്ത്രണം ഓർത്തഡോക്സ് സഭയ്ക്കാണെങ്കിലും മൃതദേഹം പരമ്പരാഗത ആചാരപ്രകാരം സംസ്‌കരിക്കുന്നതിൽ എതിർപ്പില്ലെന്നായിരുന്നു നേരത്തേ പള്ളി വികാരി ഫാ. ജോൺസ് ഈപ്പൻ പത്രസമ്മേളനത്തിൽ പറഞ്ഞത്.
എ.ഡി.എമ്മിന്റെ സാന്നിധ്യത്തിൽ കുടുംബാംഗങ്ങളടക്കമുള്ളവരുമായി നടത്തിയ ചർച്ചയിൽ തങ്ങൾക്കുകൂടി സ്വീകാര്യമായ ആചാരപ്രകാരമുള്ള സംസ്‌കാരത്തിന് മക്കൾ സമ്മതിച്ചിരുന്നു എന്നും പിന്നീട് അവർ തീരുമാനത്തിൽനിന്നു പിന്മാറുകയായിരുന്നു എന്നും പറഞ്ഞു. മൃതദേഹം പൊതുശ്മശാനത്തിൽ സംസ്‌കരിക്കുന്ന രീതി പള്ളി സെമിത്തേരിയിൽ അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
from mangalam.com https://ift.tt/2LrHdfD
via IFTTT
No comments:
Post a Comment