പ്രവര്‍ത്തന അനുപാതം 98.44%; റെയില്‍വേ ദയനീയ സ്ഥിതിയിലെന്ന്‌ സിഎജി റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 2, 2019

പ്രവര്‍ത്തന അനുപാതം 98.44%; റെയില്‍വേ ദയനീയ സ്ഥിതിയിലെന്ന്‌ സിഎജി റിപ്പോര്‍ട്ട്

ന്യൂഡൽഹി: തകർച്ചയിലേയ്ക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേയുടെ നിലവിലെ സ്ഥിതി വെളിപ്പെടുത്തുന്ന കണക്കുമായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. റെയിൽവേയുടെ പ്രവർത്തന അനുപാതം (ഓപ്പറേറ്റിങ് റേഷ്യോ) കഴിഞ്ഞ പത്തു വർഷത്തെ ഏറ്റവും മോശം സ്ഥിതിയായ 98.44 ശതമാനത്തിൽ എത്തിയതായി തിങ്കളാഴ്ച പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ സിഎജി വ്യക്തമാക്കുന്നു. 2017-2018 സാമ്പത്തിക വർഷത്തെ കണക്കാണിത്. വരുമാനവും ചെലവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന കണക്കാണ് പ്രവർത്തന അനുപാതം അഥവ ഓപ്പറേറ്റിങ് റോഷ്യോ. 98.44 ശതമാനം എന്ന അനുപാതം സൂചിപ്പിക്കുന്നത്,100 രൂപ വരുമാനമുണ്ടാക്കാൻ റെയിൽവേയ്ക്ക് 98.44 രൂപ ചെലവഴിക്കേണ്ടിവരുന്നു എന്നാണ്. റെയിൽവേയുടെ പ്രവർത്തനത്തിലെ കാര്യക്ഷമതയില്ലായ്മയും മോശംസാമ്പത്തികസ്ഥിതിയും സൂചിപ്പിക്കുന്നതാണ് ദയനീയമായ ഈ വരവുചെലവ് അനുപാതം. സിഎജി കണക്ക് പ്രകാരം 2017-18 കാലത്ത് ഇന്ത്യൻ റെയിൽവേ 1,665.61 കോടിയുടെ മിച്ച വരുമാനമാണുണ്ടാക്കിയത്. മുൻവർഷത്തെ വരുമാനത്തിൽ66.10 ശതമാനം കുറവാണിത്.എൻടിപിസി, ഐആർസിഒഎൻ എന്നിവയിൽനിന്ന് ചരക്കുകൂലി ഇനത്തിൽ ലഭിച്ച മുൻകൂർ തുകകൂടി ഇല്ലായിരുന്നെങ്കിൽ റെയിൽവേ5,676.29 കോടിയുടെ നഷ്ടമുണ്ടാക്കുമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ വരവ് ചെലവ് അനുപാതം 102.66 ശതമാനം രേഖപ്പെടുത്തുമായിരുന്നെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. നിലവിൽദൈനംദിന പ്രവർത്തന ചെലവുകൾക്ക് തുക കണ്ടെത്താനാകാതെ പ്രയാസപ്പെടുകയാണ് ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ ചരക്ക് ഗതാഗതത്തിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 95 ശതമാനവും യാത്രാസർവീസുകളിൽനിന്നുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇന്ത്യൻ റെയിൽവേയ്ക്ക് പുറമെനിന്നുള്ള വലിയ സാമ്പത്തിക സഹായം ആവശ്യമായിവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. Content Highlights:Indian Railways Earnings Margins Fall To Worst In 10 Years


from mathrubhumi.latestnews.rssfeed https://ift.tt/2rLDbHY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages