തിരുവനന്തപുരം: ശബരിമലയിലും പമ്പയിലും നിലയ്‌ക്കലും ഇടത്താവളങ്ങളിലും മണ്ഡല-മകരവിളക്കു കാലത്തെ ബയോ ടോയ്‌ലെറ്റ് കരാറുകള്‍ക്കു പിന്നില്‍ കോടികളുടെ അഴിമതി. ഉയര്‍ന്ന തുകയ്‌ക്ക് ബയോ ടോയ്‌ലെറ്റുകള്‍ക്ക് സ്‌ഥാപിക്കാന്‍ കരാര്‍ നല്‍കുന്നതു വഴി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഖജനാവില്‍നിന്ന് ചോരുന്നത് കോടികള്‍. ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ "സ്വന്തം"കരാറുകാരനാണ് ഉയര്‍ന്ന തുകയ്‌ക്ക് കരാര്‍ ഉറപ്പിച്ച് നല്‍കുന്നത്. ഇതുവഴി മരാമത്ത് വിഭാഗത്തിലെ ചില ഉദ്യോഗസ്‌ഥരുടെ പോക്കറ്റിലേക്ക് ഒഴുകുന്നത് ലക്ഷങ്ങള്‍.
ശബരിമലയിലും പമ്പയിലും നിലയ്‌ക്കലും അടക്കമുള്ളയിടങ്ങളില്‍ സ്‌ഥിരം ടോയ്‌ലറ്റുകള്‍ സ്‌ഥാപിക്കാമെന്നിരിക്കെയാണ് ഇതിനു മുതിരാതെ ഇഷ്‌ടക്കാര്‍ക്കും മരാമത്ത് വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍ക്കും കീശവീര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ ഖജനാവ് ചോര്‍ത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പരീക്ഷിച്ച തട്ടിപ്പ് ഇക്കുറിയും ആവര്‍ത്തിക്കാനുള്ള അണിയറനീക്കങ്ങള്‍ സജീവമാണ്.
സീസണ്‍ ആരംഭിച്ചു കഴിഞ്ഞ് അടിയന്തരാവശ്യം എന്ന രീതിയില്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയും വസ്‌തുതകള്‍ മറച്ചുവച്ച് കോടതിയില്‍നിന്ന് അനുവാദം വാങ്ങിയും എല്ലാ വര്‍ഷവും ബയോ ടോയ്‌ലെറ്റിനായി കരാര്‍ നല്‍കുന്നതാണ് തട്ടിപ്പിന്റെ രീതി. നിലയ്‌ക്കല്‍, ശബരിമല, പമ്പ എന്നിവിടങ്ങളില്‍ ബയോ ടോയ്‌ലെറ്റുകള്‍ താല്‍ക്കാലികമായി സ്‌ഥാപിക്കാന്‍ വര്‍ഷംതോറും ഒരു കോടിയുടെയും ഒന്നരക്കോടിയുടെയും കരാറാണ് നല്‍കുന്നത്.
കരാറിനു വിരുദ്ധമായി നിലയ്‌ക്കലില്‍ കഴിഞ്ഞവര്‍ഷം ബയോളജിക്കല്‍ പ്രോസസിങ് ഒന്നും നടത്താതെ നിലവിലുള്ള സേഫ്‌റ്റി ടാങ്കുകളിലേക്കു വെയ്‌സ്‌റ്റ് പൈപ്പുകള്‍ ഘടിപ്പിച്ചാണു ബയോ ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചത്. ഇൗ സീസണില്‍ പാര്‍ക്കിങ് കൂടുതലുണ്ടാകുന്നെന്നു ചൂണ്ടിക്കാട്ടിയാണ് നിലക്കല്‍ ഭാഗത്ത് കൂടുതല്‍ ബയോ ടോയ്‌ലെറ്റുകള്‍ സ്‌ഥാപിക്കുന്നത്. സീസണ്‍ കഴിഞ്ഞാല്‍ തിരക്ക് കുറയുമെങ്കിലും വര്‍ഷം മുഴുവന്‍ ബയോ ടോയ്‌ലെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് ഉയര്‍ന്ന തുകയ്‌ക്ക് കരാര്‍ നല്‍കുന്നത്.
സാധാരണ 20 ലക്ഷത്തിനു മുകളിലുള്ള എല്ലാ നിര്‍മാണങ്ങള്‍ക്കും ഓബുഡ്‌സ്‌മാന്റെ ശിപാര്‍ശയോടെ ഹൈക്കോടതിയുടെ അനുമതി വാങ്ങാറുണ്ട്. എന്നാല്‍, സീസണ്‍ തുടങ്ങി അവസാനനിമിഷം വരെ കാത്തിരുന്നശേഷം സ്‌ഥിരം ടോയ്‌ലറ്റുകള്‍ നിര്‍മിക്കാതെ ഇഷ്‌ടക്കാര്‍ക്ക് താല്‍ക്കാലിക കരാര്‍ കൊടുക്കാനാണ് ഉദ്യോഗസ്‌ഥര്‍ക്കു താല്‍പര്യം.
ജി. അരുണ്‍
from mangalam.com https://ift.tt/2rP4OzU
via IFTTT
No comments:
Post a Comment