തലയ്ക്ക് 79 ലക്ഷം വിലയിട്ട 'മരണത്തിന്റെ മാലാഖ' യെ ദുബായ് പോലീസ് ഒടുവില്‍ പൊക്കി ; റിദാന്‍ ടാഗിയെ വലയിലാക്കിയത് ഒളിത്താവളത്തില്‍ നിന്നും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 17, 2019

തലയ്ക്ക് 79 ലക്ഷം വിലയിട്ട 'മരണത്തിന്റെ മാലാഖ' യെ ദുബായ് പോലീസ് ഒടുവില്‍ പൊക്കി ; റിദാന്‍ ടാഗിയെ വലയിലാക്കിയത് ഒളിത്താവളത്തില്‍ നിന്നും

ദുബായ് : ലോകത്തെ വിറപ്പിച്ച ആഗോള മയക്കുമരുന്നുകടത്തുസംഘത്തിന്റെ തലവനും, നെതര്‍ലന്‍ഡ്‌സിലെ ഏറ്റവും അപകടകാരിയായ കൊലയാളിയുമായ റിദാന്‍ ടാഗിയെ (41) ദുബായ് പോലീസ് പിടികൂടി. വ്യാജ തിരിച്ചറിയല്‍കാര്‍ഡ് ഉപയോഗിച്ച് ദുബായിലെത്തി ഒരു വില്ലയില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന റിദാനെ വളരെ നാടകീയമായാണ് ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്റര്‍പോളിന്റെ സഹായത്തോടെ ഇയാളുടെ താമസ്ഥലം വളയുകയായിരുന്നെന്ന് ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ അബ്ദുല്ല അല്‍ മാരി വ്യക്തമാക്കി. യൂറോപ്പിലെയും ആഫ്രിക്കയിലെയും ഏറ്റവും അപകടകരമായ 'ഏഞ്ചല്‍സ് ഓഫ് ഡെത്ത് ' ക്രിമിനല്‍സംഘത്തിന്റെ നേതാവുകൂടിയാണ് റിദാന്‍. ദുബായില്‍ താമസിക്കുന്നതിനിടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളൊന്നും ഇയാള്‍ നടത്തിയിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍ നിന്നുളളവരെ ഇയാള്‍ നിയമിച്ചിരുന്നു. പ്രതി കുറ്റസമ്മതം നടത്തിയതായും പോലീസ് പറഞ്ഞു.

വിവിധരാജ്യങ്ങളില്‍ കൊലപാതകം മുതല്‍ മയക്കുമരുന്നുകടത്ത് ഉള്‍പ്പെടെ ഒട്ടേറെ കുറ്റകൃത്യങ്ങളാണ് ഇയാളുടെ പേരിലുളളത്. അറസ്റ്റിന് സഹായിച്ചതിന് നെതര്‍ലന്‍ഡ്‌സ് പോലീസ് കമ്മിഷന്‍ ഏറിക് അക്ക്ബര്‍ ദുബായ് പോലീസിന് നന്ദി പറഞ്ഞു.

റിദാനെ അറസ്റ്റുചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് നെതര്‍ലന്‍ഡ്‌സ് പോലീസ് നേരത്തെ ഒരു ലക്ഷം യൂറോ (ഏകദേശം 79 ലക്ഷം രൂപ) പാരിതോക്ഷികം പ്രഖ്യാപിച്ചിരുന്നു.



from mangalam.com https://ift.tt/34Cf1gZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages