തൃശൂര്‍: ജപ്തി ഭീഷണിയെ തുടര്‍ന്ന് കര്‍ഷക ആത്മഹത്യ. തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ് (86) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കാര്‍ഷിക ആവശ്യത്തിനായി എടുത്ത 75,000 രൂപയുടെ വായ്പയ്ക്ക് ജപ്തി നോട്ടീസ് വന്നതോടെയാണ് ഔസേപ്പ് ആത്മഹത്യ ചെയ്തതെന്ന വീട്ടുകാര്‍ പറയുന്നു. മദ്യത്തില്‍ കീടനാശിനി കലര്‍ത്തി കഴിച്ചായിരുന്നു ആത്മഹത്യ.
ബാങ്ക് ഓഫ് ഇന്ത്യയുടെ കരോട്ടിച്ചാല്‍ ശാഖയില്‍ നിന്നുമാണ് ഔസേപ്പ് കാര്‍ഷിക വായ്പ എടുത്തത്. കൃഷിനാശം നേരിട്ടതിനെ തുടര്‍ന്ന വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു. ഇതോടെയാണ് ബാങ്കില്‍ നിന്നും നോട്ടീസ് വന്നത്. വായ്പ തിരിച്ചടവിന് സാവകാശം തേടിയെങ്കിലും ബാങ്ക് സമ്മതിച്ചില്ല എന്നായിരുന്നു വീട്ടുകാര്‍ ആരോപിച്ചത്. ഡിസംബര്‍ വരെയായിരുന്നും പണം തിരിച്ചടയ്ക്കാന്‍ നല്‍കിയിരുന്ന സമയം. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്നു. സ്വന്തം സ്ഥലത്തും വസ്തു പാട്ടത്തിനെടുത്തുമാണ് ഔസേപ്പ് കൃഷി നടത്തിയിരുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് ഒൗസേപ്പിന്റെ വാഴകൃഷിക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. വ്യാപകമായി വാഴ നശിച്ച ഔസേപ്പിന് ഇത്രയും കാലമായിട്ടും സര്‍ക്കാരില്‍ നിന്നുള്ള ഒരു സഹായവും കിട്ടിയുമില്ല. കൃഷിവകുപ്പിലെ ആരും തന്നെ വീട് സന്ദര്‍ശിച്ചിട്ടില്ല. കര്‍ഷകന്റെ ആത്മഹത്യയെക്കുറിച്ചും പ്രളയസഹായം നിഷേധിക്കപ്പെട്ടതും അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശമുണ്ട്.
from mangalam.com https://ift.tt/2qXtIx5
via IFTTT
No comments:
Post a Comment