ബലാത്സംഗപരാതിയിൽ അന്വേഷണമില്ല; ഉന്നാവിൽ യുവതി സ്വയം തീകൊളുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 16, 2019

ബലാത്സംഗപരാതിയിൽ അന്വേഷണമില്ല; ഉന്നാവിൽ യുവതി സ്വയം തീകൊളുത്തി

ഉന്നാവ്: ഉത്തർപ്രദേശിലെ ഉന്നാവിൽ സീനിയർ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിനുമുന്നിൽ ഇരുപത്തിമൂന്നുകാരി തീകൊളുത്തി മരിക്കാൻ ശ്രമിച്ചു. 70 ശതമാനത്തോളം പൊള്ളലേറ്റ ഇവരെ ഉടൻതന്നെ കാൻപുരിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തതിന് ഒക്ടോബറിൽ യുവതി ഒരാൾക്കെതിരേ പരാതി നൽകിയിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യക്കു ശ്രമിച്ചതെന്നാണു പറയുന്നത്. പരാതിക്കാരിയും പ്രതിയും 10 വർഷത്തോളം പ്രണയത്തിലായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. പിന്നീട് വിവാഹം കഴിക്കാനാവശ്യപ്പെട്ടപ്പോൾ ഇയാൾ നിരസിച്ചു. പെൺകുട്ടി കേസുകൊടുത്തെങ്കിലും പ്രതി ഹൈക്കോടതിയിൽനിന്നു മുൻകൂർ ജാമ്യം നേടുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് വിക്രാന്ത് വീർ പറഞ്ഞു. content highlights:Unnao victim set ablaze


from mathrubhumi.latestnews.rssfeed https://ift.tt/2M4YA6m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages