ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ് ഓഫീസര്‍, ഈ 22കാരന്‍ വരുന്നത് കുഗ്രാമത്തിലെ ദരിദ്ര കുടുംബത്തില്‍നിന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 16, 2019

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ് ഓഫീസര്‍, ഈ 22കാരന്‍ വരുന്നത് കുഗ്രാമത്തിലെ ദരിദ്ര കുടുംബത്തില്‍നിന്ന്

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ് ഓഫീസറായി 22കാരന്‍ ഹസന്‍ സഫീന്‍. ഹസന്റെ ഈ നേട്ടത്തിന് പിന്നില്‍ ഒരു ഗ്രാമത്തിന്റെ മൊത്തം പിന്തുണയും കുടുംബത്തിന്റെ കഠിനാധ്വാനവും ഉണ്ട്. ഗുജറാത്തിലെ പാലന്‍പൂരിലെ കനോദര്‍ ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിലാണ് ഹസന്‍ ജനിച്ചത്. അച്ഛന്‍ മുസ്തഫ ഹസനും അമ്മ നസീം ബാനുവും ഗ്രാമത്തിലെ ചെറിയൊരു വജ്രഖനന യൂണിറ്റിലെ തൊഴിലാളികളായിരുന്നു.

ഹസന്‍ പഠനത്തില്‍ മിടുക്കനായിരുന്നു. മകന്റെ ലക്ഷ്യം ഐ.പി.എസ് ആണെന്ന് അറിഞ്ഞപ്പോള്‍ നാട്ടുകാരും സ്‌കൂള്‍ അധികൃതരും എന്ത് സഹായത്തിനും തയ്യാറായി ഈ കുടുംബത്തിന് വേണ്ടി മുന്നോട്ട് വന്നു. എന്നാല്‍ ഹസന്റെ അമ്മ ആ സഹായങ്ങള്‍ സ്‌നേഹപൂര്‍വ്വം നിരസിച്ചു. പകരം സ്വയം മറ്റൊരു ജോലി കണ്ടെത്തി. ചപ്പാത്തി ഉണ്ടാക്കി ഹോട്ടലുകളില്‍ കൊടുക്കുക. അടുത്തുള്ള കടകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നെല്ലാം ഓര്‍ഡര്‍ പിടിച്ചു. 200 കിലോ മാവ് കൊണ്ട് ചപ്പാത്തി ഉണ്ടാക്കിയ ദിവസങ്ങള്‍ നസീം ബാനുവിന് ഉണ്ടായിരുന്നു. രാത്രി മുഴുവന്‍ ഉറങ്ങാതെ ഇരുന്ന് ചപ്പാത്തിയുണ്ടാക്കി നസീം ബാനു രാവിലെ ഹോട്ടലുകളില്‍ കൊണ്ടു പോയി കൊടുത്ത് മകനെ പഠിപ്പിച്ചു.

2018-ല്‍ ഹസന്‍ സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയത് ഐ.എ.എസ് ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ 570-ാം റാങ്കുകാരനായ ഹസന് കിട്ടിയത് ഐ.പി.എസ് സെലക്ഷനായിരുന്നു. നിരാശനാകാതെ കഴിഞ്ഞ തവണ വീണ്ടും പരീക്ഷയെഴുതിയെങ്കിലും രണ്ടാമതും ഐ.പി.എസിനു തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ തനിക്ക് ഈ ജോലി തന്നെയാണ് അനുയോജ്യമെന്ന് ഹസന് മനസിലായത്. ഐപിഎസ് ഓഫീസറായി ഹസന്‍ ചാര്‍ജെടുത്തപ്പോള്‍ അത് ഒരു ചരിത്രമാകുകയായിരുന്നു.



from mangalam.com https://ift.tt/2ElqCWW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages