രാജ്യത്ത് മോട്ടോർവാഹന മേഖലയിൽ ഏകീകൃത സംവിധാനം കൊണ്ടുവരുന്നതിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന സ്മാർട്ട് മൂവ് സോഫ്റ്റ്വേറിൽ സംസ്ഥാനത്തെ 4000 നമ്പർ വരെയുള്ള വാഹനങ്ങളുടെ വിവരങ്ങൾ ഇനി ലഭ്യമാവില്ല. ഇനിമുതൽ പരിവാഹൻ വഴിയായിരിക്കും ഈ വാഹനങ്ങളുടെ വിവരങ്ങൾ ലഭിക്കുക. ഇതിന്റെ നടപടികൾ പൂർത്തിയായി. പുതിയ സംവിധാനമായ പരിവാഹൻ സോഫ്റ്റ്വേറിൽതന്നെ വാഹൻ, സാരഥി എന്നീ രണ്ടു വിഭാഗങ്ങളാണുള്ളത്. ഒരു വാഹനത്തിന്റെ എല്ലാ ആർ.സി. സംബന്ധമായ വിവരങ്ങളും വാഹനിലും ഡ്രൈവിങ് ലൈസൻസ് സംബന്ധമായ വിവരങ്ങൾ സാരഥിയിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ വാഹൻ സോഫ്റ്റ്വേറിൽ 4001 മുതൽ 5500 വരെയുള്ള വാഹനങ്ങളുടെ വിവരങ്ങൾ ഡിസംബർ 27-ന് പൂർത്തിയാകും. 5501 മുതൽ 6000 വരെയുള്ള വാഹനങ്ങളുടെ വിവരങ്ങൾ 2020 ജനുവരി മൂന്നിന് തീർക്കണമെന്നാണ് മോട്ടോർവാഹന വകുപ്പ് എല്ലാ ആർ.ടി. ഓഫീസുകൾക്കും നൽകിയിരിക്കുന്ന നിർദേശം. പൂർണമായും ഓൺലൈൻ സംവിധാനത്തിലാണ് ഈ സോഫ്റ്റ്വേർ നടപ്പാക്കുന്നത്. ഇത് നിലവിൽ വരുന്നതോടെ ടാക്സ്, പെർമിറ്റ്, പേരുമാറ്റൽ എന്നിവ ഉൾപ്പെടെ എല്ലാ മോട്ടോർവാഹന വകുപ്പ് സേവനങ്ങളും വാഹൻ വഴിയായിരിക്കും. സാരഥി സോഫ്റ്റ്വേറിൽ വാഹനം ഓടിക്കുന്ന ആൾക്ക് മോട്ടോർവാഹന വകുപ്പ് അനുവദിച്ച ലൈസൻസിന്റെ രേഖകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സോഫ്റ്റ്വേർ പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ ഒരാൾക്ക് ഒരു ലൈസൻസ് എന്ന സംവിധാനം നടപ്പിലാകും. മുൻപ് കേരളത്തിലേതുകൂടാതെ അന്യസംസ്ഥാനത്തുനിന്ന് ഡ്രൈവിങ് ലൈസൻസുകൾ എടുത്തിരുന്ന സംവിധാനമാണ് അവസാനിക്കുന്നത്. ശ്രദ്ധിക്കണ്ട കാര്യങ്ങൾപൊതുജനങ്ങൾക്ക് ഇനിമുതൽ ഇടനിലക്കാരെ ആശ്രയിക്കേണ്ട ആവശ്യം വരുന്നില്ല. കൂടാതെ വാഹനങ്ങൾ നടത്തുന്ന നിയമലംഘനങ്ങൾ വാഹൻ സോഫ്റ്റ്വേറിൽ രേഖപ്പെടുത്തിയാൽ പിന്നെ അതിനുള്ള പിഴ അടയ്ക്കാതെ ഒരു സേവനവും ലഭ്യമാകില്ല. പഴയ വാഹനങ്ങൾ വാങ്ങുമ്പോൾ സ്വന്തം പേരിലേക്ക് മാറ്റാത്ത ആർ.സി. ബുക്കുകൾ എത്രയും വേഗം പേരിൽ മാറ്റുക. ബുക്ക് രൂപത്തിലുള്ള ആർ.സി. ബുക്കുകൾ, ലൈസൻസുകൾ എന്നിവ എത്രയും വേഗം അപ്ഡേറ്റ് ചെയ്യുക. https://ift.tt/34PMX9H എന്ന വെബ്സെറ്റിൽ ഇതുവരെ ഉൾപ്പെടുത്തിയ വാഹനങ്ങളുടെയും ലൈസൻസുകളുടെയും വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയാൻ സാധിക്കും. Content Highlights:Vehicle Details Uploaded In Parivahan Software
from mathrubhumi.latestnews.rssfeed https://ift.tt/2smknQf
via
IFTTT
No comments:
Post a Comment