ന്യൂഡല്‍ഹി: വിദേശത്തേക്ക് കടന്ന വിവാദ ആള്‍ ദൈവം നിത്യാനന്ദയുടെ ആശ്രമത്തില്‍ പോയിരുന്നതായി സമ്മതിച്ച് കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍. കര്‍ണാടക തിരഞ്ഞെടുപ്പിനിടെയാണ് നിത്യാനന്ദയുടെ ആശ്രമത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നത്. അഴിമതികുറ്റത്തില്‍ അന്വേഷണവിധേയമായി ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രി ആള്‍ദൈവത്തിന്റെ കൂടെനില്‍ക്കുന്ന ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു ഇതിന് പിന്നാലെയാണ് ആശ്രമത്തില്‍ സന്ദര്‍ശനം നടത്തിയെന്ന് വെളിപ്പെടുത്തലുണ്ടായത്.
''ഒരു വര്‍ഷത്തിന് മുന്‍പ് തെരഞ്ഞെടുപ്പ് കാലത്ത് ഏതാനും മിനിട്ടുകള്‍ മാത്രമാണ് താന്‍ അദ്ദേഹത്തെ കണാന്‍ ചെലവഴിച്ചത്. ഞങ്ങള്‍ നിരവധി ആള്‍ദൈവങ്ങളെ കാണാറുണ്ട്, അവരും ഞങ്ങളുടെ മണ്ഡലത്തില്‍ ഉള്ളവരാണ്. ഇദ്ദേഹത്തിനെതിരെ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് അറിയില്ലായിരുന്നു'' ഡി.കെ. ശിവകുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
എന്നാല്‍ തനിക്ക് 20 വര്‍ഷക്കാലമായി നിത്യാനന്ദയെ പരിചയമുണ്ടെന്നും കോണ്‍ഗ്രസ് എംഎല്‍എ വ്യക്തമാക്കി. അദ്ദേഹത്തിന് വലിയ ആശ്രമവും, സ്ഥാപനങ്ങളുമാണുള്ളത്. ചില സമയങ്ങളില്‍ വോട്ട് ചോദിച്ച് അദ്ദേഹത്തിന്റെ ആശ്രമങ്ങളില്‍ പോയിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ അതില്‍ തെറ്റൊന്നും ഇല്ലെന്നും തിരഞ്ഞെടുപ്പ് സമയങ്ങളില്‍ നേതാക്കള്‍ വ്യാപാരികളെയും മറ്റുള്ളവരേയും സന്ദര്‍ശിക്കാറുണ്ടെന്നും പറഞ്ഞു.
കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ യോഗിനി സര്‍വജ്യപീഠം എ ന്ന ആശ്രമത്തില്‍ ആളുകളെ തടവില്‍ വച്ച ശേഷം അവരില്‍ നിന്നും പണം വാങ്ങുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച നിത്യാനന്ദയ്‌ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തിന് ശേഷം നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ശക്തമാക്കുന്നതിനിടെയാണ് രാജ്യം വിടല്‍. ഇയാള്‍ കരീബിയന്‍ ദ്വീപ് സമൂഹമായ ട്രിനിഡാഡ് ആന്റ് ടൊബാഗോയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്.
കര്‍ണാടകത്തില്‍ ഇയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആവശ്യം വന്നാല്‍ ശരിയായ നിലയില്‍ വിദേശത്തുനിന്നും കസ്റ്റഡിയില്‍ എടുക്കുമെന്നും കേരളത്തില്‍ തിരികെ എത്തിയാല്‍ ഉറപ്പായും അറസ്റ്റ് ചെയ്യുമെന്നും പോലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
from mangalam.com https://ift.tt/34e2ocq
via IFTTT
No comments:
Post a Comment