തിരുവനന്തപുരം: അറബിക്കടലിലെ 'മഹ' ചുഴലിക്കാറ്റിനുപിന്നാലെ, ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദവും ചുഴലിക്കാറ്റായി മാറുന്നു. ഇതും മഹയെപ്പോലെ അതിതീവ്ര ചുഴലിയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ കാറ്റും കേരളത്തെ നേരിട്ടു ബാധിക്കില്ല. ബംഗാൾ ഉൾക്കടലിൽ അന്തമാൻ സമുദ്രത്തോടു ചേർന്നുണ്ടായ ന്യൂനമർദം കാറ്റായി മാറുമ്പോൾ 'ബുൾബുൾ' എന്നാണ് പേര്. പാകിസ്താൻ നിർദേശിച്ച പേരാണിത്. ബുധനാഴ്ച ഇത് ചുഴലിക്കാറ്റായി മാറി പശ്ചിമ ബംഗാൾ, ഒഡിഷ, ബംഗ്ലാദേശ് തീരത്തേക്കു നീങ്ങുമെന്നാണു കരുതുന്നത്. എട്ടാംതീയതിയോടെ കാറ്റ് അതിതീവ്രമാകും. മൂന്നിടത്ത് മഞ്ഞജാഗ്രത കേരളത്തിൽ വ്യാഴം മുതൽ ശനിവരെ വ്യാപകമഴയ്ക്കു സാധ്യതയുണ്ട്. വ്യാഴാഴ്ച ഇടുക്കിയിലും വെള്ളിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ശനിയാഴ്ച എറണാകുളത്തും ഇടുക്കിയിലും മഞ്ഞജാഗ്രത പ്രഖ്യാപിച്ചു. മഹ നാളെ ഗുജറാത്തിൽ മഹ ചുഴലിക്കാറ്റ് വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ഗുജറാത്ത് തീരത്ത് ദിയുവിനു സമീപത്തായി വീശും. അതിതീവ്ര ചുഴലിക്കാറ്റായിരുന്ന മഹയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇതു ചുഴലിക്കാറ്റ് വർഷം ഈവർഷം ഇതുവരെ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി ഉണ്ടായത് ആറ്് ചുഴലിക്കാറ്റുകൾ. ബുൾബുൾകൂടി വരുന്നതോടെ ഏഴാവും. 2018-ൽ ഉണ്ടായത് ഏഴു ചുഴലിക്കാറ്റുകൾ. കാറ്റിന്റെ എണ്ണത്തിൽ 33 വർഷത്തെ റെക്കോഡാണ് കഴിഞ്ഞവർഷം തകർന്നത്. ഈ വർഷം അതും തകർന്നേക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ് വിലയിരുത്തുന്നു. പിന്നിട്ട രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ട് അതിതീവ്ര ചുഴലിക്കാറ്റുണ്ടായി. ക്യാറും മഹയും. ഇതെല്ലാം കാലാവസ്ഥാ വ്യതിയാനം കാരണമാണെന്നു സ്കൈമെറ്റ് വിലയിരുത്തുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/36ACD7G
via
IFTTT
No comments:
Post a Comment