തിരൂർ: താനൂർ അഞ്ചുടിയിൽ വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ ഇസ്ഹാഖ് എന്ന റഫീഖിന്റെ കുടുംബത്തെ സഹായിക്കാൻ യൂത്ത് ലീഗ് പ്രവർത്തകർ കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാനത്തുനിന്ന് ശേഖരിച്ചത് ഒരു കോടി രൂപ. സംസ്ഥാനപ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളുടെ ആഹ്വാനപ്രകാരമാണ് തുക സമാഹരിച്ചത്. ഇതിൽ മലപ്പുറം ജില്ലയിൽനിന്ന് മാത്രം പിരിഞ്ഞുകിട്ടിയത് 50 ലക്ഷം രൂപയാണ്. പള്ളിയിൽ ജുമാ നമസ്കാരം കഴിഞ്ഞിറങ്ങിയവരിൽനിന്നും പ്രവർത്തകർ കടകളിൽക്കയറി ബക്കറ്റ് പിരിവുനടത്തിയുമാണ് ഒറ്റദിവസം കൊണ്ട് ഇത്ര തുക ശേഖരിച്ചത്. ചൊവ്വാഴ്ച പാണക്കാട്ട് കൊടപ്പനയ്ക്കൽ തറവാട്ടിലെത്തി യൂത്ത് ലീഗ് പ്രാദേശിക, ജില്ലാ നേതാക്കൾ തുക പാണക്കാട് മുനവ്വറലി തങ്ങൾക്ക് കൈമാറി. തുക ഇസ്ഹാഖിന്റെ കുടുംബത്തിന് ഈ മാസം ഏഴിന് കൈമാറാനാണ് ആലോചിക്കുന്നതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. Content Highlights:tanur ishaq murder- Youth League raised Rs 1 crore
from mathrubhumi.latestnews.rssfeed https://ift.tt/2PXcqKu
via
IFTTT
No comments:
Post a Comment