കുറ്റിപ്പുറം: ഉപരിതലത്തിലെ അറ്റകുറ്റപ്പണിക്കായി അടയ്ക്കുന്നതിനാൽ ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിൽ ബുധനാഴ്ച രാത്രിമുതൽ ഗതാഗതം നിരോധിക്കും. കാൽനടയായി മാത്രമേ പാലം കടക്കാനാവൂ. രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ എട്ടുദിവസത്തേക്കാണ് ഗതാഗത നിരോധനം. കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ പുത്തനത്താണിയിൽനിന്ന് പട്ടർനടക്കാവ് -തിരുനാവായ- ബി.പി. അങ്ങാടി- ചമ്രവട്ടം വഴിയോ വളാഞ്ചേരിയിൽനിന്ന് കൊപ്പം പട്ടാമ്പി പെരുമ്പിലാവ് വഴിയോ പോകണം. തൃശ്ശൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവർ എടപ്പാളിൽനിന്നോ നടുവട്ടത്തുനിന്നോ തിരിഞ്ഞ് പൊന്നാനി - ചമ്രവട്ടംവഴിയും പോകണം. content highlights:kuttippuram bridge
from mathrubhumi.latestnews.rssfeed https://ift.tt/2JUIhb5
via
IFTTT
No comments:
Post a Comment