കൊച്ചി: മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് ഉൾപ്പെടെ ഏഴുപേർക്കുകൂടി 25 ലക്ഷംരൂപ വീതം നഷ്ടപരിഹാരം അനുവദിച്ച് നഷ്ടപരിഹാരസമിതി ഉത്തരവായി. മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യിലാണ് ബ്രിട്ടാസിന് ഫ്ളാറ്റുണ്ടായിരുന്നത്. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിയുടെ മുന്നിൽ ഇനി 20 അപേക്ഷകൾ കൂടിയാണുള്ളത്. ഇതിൽ ഏഴെണ്ണത്തിൽ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിരിക്കുകയാണ്. ഒമ്പതെണ്ണത്തിൽ ആധാരമോ രജിസ്റ്റർ ചെയ്ത മറ്റു രേഖകളോ ഇല്ല. ഇത്തരം കേസുകളിൽ കൂടുതൽ രേഖകൾ ഹാജരാക്കാൻ സമിതി നിർദേശിച്ചു. നാലെണ്ണം ഫ്ളാറ്റ് നിർമാതാക്കളുടെ കുടുംബാംഗങ്ങൾ നൽകിയതാണ്. ഇവരെ നോട്ടീസയച്ച് വിളിപ്പിക്കും. ഗോൾഡൻ കായലോരം ഫ്ളാറ്റ് നിർമാതാവ് ഇ.എം. ബാബുവിനോട് 11-ാം തീയതി സമിതിക്കു മുമ്പാകെ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഇദ്ദേഹം നൽകിയ നഷ്ടപരിഹാര അപേക്ഷ സംബന്ധിച്ച രേഖകൾ മരട് നഗരസഭാ സെക്രട്ടറി ഹാജരാക്കണം. ഇവിടത്തെ റെസിഡൻസ് അസോസിയേഷൻ ഇയാൾക്കെതിരേ പരാതി നൽകിയിട്ടുണ്ട്. സിറ്റിങ്ങിൽ അംഗങ്ങളായ കെ. ജോസ് സിറിയക്, ആർ. മുരുകേശൻ എന്നിവരും പങ്കെടുത്തു. ഇതുവരെ അനുവദിച്ചത് 56.75 കോടിഇതുവരെ അനുവദിച്ചത് 56.75 കോടിആകെ ഫ്ളാറ്റുകൾ 325വിറ്റുപോകാത്തത് 56(ആൽഫ-4, എച്ച്.ടു.ഒ.-3, ജെയിൻ-49) നഷ്ടപരിഹാരത്തിന് അപേക്ഷിക്കാവുന്നവരുടെ എണ്ണം 269ഇതുവരെ അപേക്ഷിക്കാത്തവർ 13ബാക്കി 256അപേക്ഷകൾ ലഭിച്ചത് 252നഷ്ടപരിഹാരം അനുവദിച്ചത് 232ബാക്കിയുള്ളത് 20ഫ്ളാറ്റുടമകളുടെ എണ്ണം 227ബിൽഡർമാർ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചത് 4 (തീരുമാനം പിന്നീട്)ആധാരമില്ലാത്തത് (കെട്ടിടം പണിയാനുള്ള കരാർ മാത്രം- തീരുമാനം കൂടുതൽ രേഖകൾ പരിശോധിച്ചശേഷം) 9കൂടുതൽ രേഖകളും വിശദീകരണങ്ങളും ആവശ്യപ്പെട്ട് തിരികെക്കിട്ടാത്തത് 7
from mathrubhumi.latestnews.rssfeed https://ift.tt/2pOmUkK
via
IFTTT
No comments:
Post a Comment