കോട്ടയം: ഇന്ത്യൻ സമുദ്രങ്ങളിൽനിന്നുള്ള ഭക്ഷ്യവിഭവങ്ങൾക്ക് ചൈനയിൽ ആവശ്യക്കാരേറുന്നു. 2019-ൽ ജനുവരിമുതൽ സെപ്റ്റംബർവരെ 800 മില്യൺ ഡോളറിന്റെ (80 കോടി രൂപ) കയറ്റുമതിയാണ് ചൈനയിലേക്ക് നടത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് ഇത് മൂന്നുമടങ്ങാണ്. മീനുകൾ ഉൾപ്പെടെയുള്ള കടൽവിഭവങ്ങൾക്കെല്ലാം ചൈനയിൽ ആവശ്യക്കാരേറിയതോടെ ഡിസംബർ അവസാനമാകുമ്പോഴേക്കും ഒരു ബില്യൺ ഡോളറിന്റെ (നൂറു കോടി രൂപ) വ്യാപാരം നടക്കുമെന്നാണ് ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ.)യുടെ പ്രതീക്ഷ.അടുത്ത രണ്ടുവർഷത്തേക്ക് 500 മില്യൻ ഡോളറിന്റെ വ്യാപാരത്തിന് ഏതാനും ചൈനീസ് കമ്പനികൾ ഈ മാസം കരാർ ഒപ്പിട്ടുകഴിഞ്ഞു. കൂടുതൽ കമ്പനികൾ കയറ്റുമതി കരാറിൽ ഒപ്പിടുന്നതോടെ അടുത്ത വർഷം ഇന്ത്യൻ സമുദ്രവിഭവങ്ങളുടെ ഏറ്റവും വലിയ വിപണിയായി ചൈന മാറുമെന്നാണ് പ്രതീക്ഷ. ചൈനയിൽ ഇന്ത്യൻ കടൽവിഭവങ്ങളുടെ പ്രചാരണത്തിന് കേന്ദ്ര വാണിജ്യമന്ത്രാലയവും ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും ചേർന്ന് കഴിഞ്ഞമാസം നടത്തിയ എക്സ്‌പോയിൽ 40 ഇന്ത്യൻ കയറ്റുമതി കമ്പനികൾ പങ്കെടുത്തിരുന്നു. മേളയിൽ ചൈനയിലെ 50 ചൈനീസ് ഇറക്കുമതി സംരംഭകരും പങ്കെടുത്തു. ഇവയിൽ 25 എണ്ണം ഈ രംഗത്തെ പ്രമുഖ സംരംഭകരാണ്. വരുംവർഷങ്ങളിൽ ചൈനയിലേക്ക് ഇന്ത്യൻ കടൽവിഭവങ്ങൾ വൻതോതിൽ ഇറക്കുമതി ചെയ്യാൻ ഈ സംരംഭകർ സമ്മതമറിയിച്ചിട്ടുണ്ട്. കയറ്റുമതി കൂടുതൽ അമേരിക്കയിലേക്ക്ഇന്ത്യൻ കടൽവിഭവങ്ങളുടെ കയറ്റുമതിയിൽ മുൻപന്തിയിൽ ഇപ്പോൾ അമേരിക്കയാണ്. ആകെ കയറ്റുമതിയുടെ 29 ശതമാനവും ഇപ്പോഴും ഇവിടേക്കാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണ് രണ്ടാമത്; 23 ശതമാനം. യൂറോപ്യൻ രാജ്യങ്ങളിലേക്ക് 20 ശതമാനവും ജപ്പാനിലേക്ക് പത്തുശതമാനവുമാണ് കയറ്റുമതി. കടൽവിഭവങ്ങളുടെ അന്താരാഷ്ട്രപ്രിയം കണക്കിലെടുത്ത് മത്സ്യബന്ധനത്തിൽ ഗുണനിലവാരം നിഷ്കർഷിച്ചിട്ടുണ്ട് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി. ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്നവർ ദിവസങ്ങൾക്കുശേഷം തിരികെയെത്തുമ്പോഴും മീൻ പുതുമയോടെ കരയിലെത്തിക്കാനാവശ്യമായ ശീതീകരണി സൗകര്യമാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മേഖലയിലെ സ്വകാര്യ സംരംഭകർ ഇത്തരത്തിലുള്ള ഗുണനിലവാരം നിലനിർത്തിയാണ് കയറ്റുമതിക്കുള്ള വിഭവങ്ങൾ സമാഹരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2qsigc8
via
IFTTT
No comments:
Post a Comment