മാവോവാദികൾ നിരായുധരായിരുവെന്ന ആരോപണം തള്ളി പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 5, 2019

മാവോവാദികൾ നിരായുധരായിരുവെന്ന ആരോപണം തള്ളി പോലീസ്

കാളികാവ്: നിരായുധരായ മാവോവാദികളെ തണ്ടർബോൾട്ട് പ്രകോപനമില്ലാതെ വെടിവെച്ചതാണെന്ന ആരോപണം തള്ളി, കൂടുതൽ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. മാവോവാദികളെ ആധുനിക തോക്ക് ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്ന ദൃശ്യമാണ് പുറത്തുവിട്ടത്. മഞ്ചക്കണ്ടി ഏറ്റുമുട്ടലിൽനിന്ന് രക്ഷപ്പെട്ട ചന്തു (ദീപക്) ആണ് പരിശീലകൻ. കേരളത്തിലെ കാടുകളിൽ എസ്.എൽ.ആർ. തോക്ക് ഉപയോഗിച്ച് നിന്നും ഇരുന്നും കിടന്നും വെടിവെക്കാൻ പരിശീലിപ്പിക്കുന്നതായി ദൃശ്യത്തിലുണ്ട്. ആയുധ പരിശീലനത്തിൽ മികവുള്ളതിനാലാണ് ചന്തുവിന് മഞ്ചക്കണ്ടിയിൽനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞതെന്നാണ് പോലീസ് നിഗമനം. രണ്ടാംദിവസം തണ്ടർബോൾട്ടിനെതിരേ തിരിച്ചുവെടിവെക്കാൻ മാവോവാദികൾ ധൈര്യപ്പെട്ടതും ചന്തുവിന്റെ സാന്നിധ്യമുള്ളതിനാലാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മാവോവാദികളുടെ സായുധ പരിശീലന കേന്ദ്രമായ ദണ്ഡകാരണ്യത്തിൽനിന്ന് ചന്തുവിന് പരിശീലനം കിട്ടിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സംസ്ഥാനത്ത് ആയുധപരിശീലനം നൽകുകയെന്ന ദൗത്യമാണ് ചന്തുവിനും ഭാര്യ ഷർമിളക്കുമുള്ളത്. 2016-ൽ നിലമ്പൂർ ഏറ്റുമുട്ടലിനുശേഷം മാവോവാദി കേന്ദ്രകമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിൽ പ്രവർത്തകർക്ക് ആയുധപരിശീലത്തിൽ കുറവുള്ളതായി കണ്ടെത്തിയിരുന്നു. നിലമ്പൂർ വരയൻ മലയിലെ ക്യാമ്പിന് കാവൽ ഏർപ്പെടുത്തിയവർക്ക് വലിയ വീഴ്ചപറ്റിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. കാവൽക്കാർ ചെറുത്തുനിൽക്കാതെ ഓടിരക്ഷപ്പെട്ടെന്നായിരുന്നു വിമർശനം. വീഴ്ച പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചന്തുവിനെ പരിശീലനച്ചുമതല ഏൽപ്പിച്ചത്. മാവോവാദികൾ എ.കെ-47 ഉൾപ്പെടെയുള്ള തോക്കുകൾ കൈവശം വെച്ചിരുന്നെന്ന് തെളിയിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. മാവോവാദികളിൽനിന്ന് തന്നെയാണ് ദൃശ്യങ്ങൾ ലഭിച്ചതെന്നും പോലീസ് അവകാശപ്പെടുന്നു. Content Highlights:Maoist encounter-police


from mathrubhumi.latestnews.rssfeed https://ift.tt/2Nodeqp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages