എൽ.ഡി. ക്ലാർക്ക് വിജ്ഞാപനമായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 14, 2019

എൽ.ഡി. ക്ലാർക്ക് വിജ്ഞാപനമായി

തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ എൽ.ഡി. ക്ലാർക്ക് നിയമനത്തിനുള്ള വിജ്ഞാപനം പി.എസ്.സി. പ്രസിദ്ധീകരിച്ചു. ഡിസംബർ 18 വരെ അപേക്ഷിക്കാം. എസ്.എസ്.എൽ.സി. വിജയമാണ് യോഗ്യത. പ്രായം 18-36. ഉദ്യോഗാർഥികൾ 02-01-1983-നും 01-01-2001-നുമിടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം. ഉയർന്ന പ്രായപരിധി പൊതുവിഭാഗത്തിന് 36 വയസ്സാണ്. ഒ.ബി.സിക്ക് 39-ഉം എസ്.സി./എസ്.ടി.ക്ക് 41-ഉം. 2019 ജനുവരി ഒന്ന് കണക്കാക്കിയാണ് പ്രായം നിശ്ചയിക്കുന്നത്. ഈവർഷം പ്രായപരിധി അവസാനിക്കുന്നവർക്കുകൂടി അവസരം ലഭ്യമാക്കാനുദ്ദേശിച്ചാണ് ഇപ്പോൾ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. നവംബർ 15 ആണ് ഗസറ്റ് തീയതി. വിശദമായ വിജ്ഞാപനം അടുത്തലക്കം 'മാതൃഭൂമി തൊഴിൽവാർത്ത'യിലുണ്ടാകും. ഒറ്റത്തവണ പ്രൊഫൈലിലൂടെയാണ് അപേക്ഷിക്കേണ്ടത്. നിലവിലുള്ള റാങ്ക്പട്ടികയുടെ മൂന്നുവർഷ കാലാവധി 2021 ഏപ്രിൽ ഒന്നിന് അവസാനിക്കും. അതോടെ പുതിയ റാങ്ക്പട്ടിക നിലവിൽവരും. കഴിഞ്ഞ എൽ.ഡി. ക്ലാർക്ക് വിജ്ഞാപനത്തിന് 17.94 ലക്ഷം പേരാണ് അപേക്ഷിച്ചത്. ഇത്തവണ അത് 18 ലക്ഷം കവിയുമെന്നാണ് കരുതുന്നത്. Content Highlights:kerala psc ldc ld clerk exam notification


from mathrubhumi.latestnews.rssfeed https://ift.tt/2ObxGtL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages