തിരുവനന്തപുരം: ഹർത്താലിന്റെയും പ്രകടനത്തിന്റെയും മറവിൽ സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കും. ഇതിനായി കേരള സ്വകാര്യസ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നൽകലും ബിൽ നിയമസഭ പാസാക്കി. പൊതുസ്വത്ത് നശിപ്പിച്ചാൽ കടുത്തശിക്ഷ ലഭിക്കുന്ന കേന്ദ്രനിയമത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനവും നിയമം കൊണ്ടുവന്നത്. നേരത്തേ ഇതുസംബന്ധിച്ച് സംസ്ഥാനസർക്കാർ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു. സ്വകാര്യസ്വത്തിനു നാശനഷ്ടമുണ്ടാകുന്ന തരത്തിലുള്ള പ്രവൃത്തിക്ക് അഞ്ചുവർഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കാമെന്നാണു പുതിയ വ്യവസ്ഥ. തീകൊണ്ടോ സ്ഫോടകവസ്തുകൊണ്ടോ നാശനഷ്ടമുണ്ടാക്കിയാൽ പത്തുവർഷം വരെയാകാവുന്നതും അഞ്ചുവർഷത്തിൽ കുറയാത്തതുമായ ശിക്ഷ ലഭിക്കാം. വർഗീയ ലഹള, ബന്ദ്, പ്രകടനം, മാർച്ച്, ഘോഷയാത്ര, റോഡ് ഗതാഗതം തടയൽ തുടങ്ങിയ ഏതുവിധത്തിലുമുള്ള സംഘംചേരലിലൂടെ സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നതിനെയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. ചെറിയ നാശനഷ്ടങ്ങൾക്ക് ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്ന് ചർച്ചയ്ക്കിടെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയെങ്കിലും നാശനഷ്ടമല്ല അതിനുപിന്നിലെ കുറ്റകൃത്യമാണു കാണേണ്ടതെന്നും ഇളവ് അനുവദിക്കാനാകില്ലെന്നും മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ജനങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വവും ആത്മവിശ്വാസവും നൽകുന്നതാണ് ഈ നിയമമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:destructionof private property is non bailable offence
from mathrubhumi.latestnews.rssfeed https://ift.tt/2XcJrEk
via
IFTTT
No comments:
Post a Comment