കൊച്ചി: പത്തനംതിട്ട എം.പി. ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് ആന്റോ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ നടത്തിയ പ്രസംഗം ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള അഴിമതിയാണെന്ന് ഹൈക്കോടതി. മതത്തിന്റെ പേരിൽ വോട്ടുതേടി എന്നാരോപിച്ച് ആന്റോ ആന്റണിക്കെതിരേ നൽകിയ തിരഞ്ഞെടുപ്പ് ഹർജി തെളിവെടുപ്പിനായി ഈ മാസം 13-ലേക്ക് മാറ്റി. ഗ്രേസ് ആന്റോയുടെ വിവാദ പ്രസംഗം പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് അഴിമതിയാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാറിന്റെ നടപടി. ഇടതുമുന്നണിയുടെ പത്തനംതിട്ട പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ. അനന്തഗോപനാണ് ഹർജി നൽകിയത്. ഇതിനെതിരേ ആന്റോ ആന്റണി ഉന്നയിച്ച പ്രാഥമിക തടസ്സവാദങ്ങൾ ഹൈക്കോടതി തള്ളി. പരിഗണനാ വിഷയങ്ങൾക്ക് രൂപം നൽകിയ ശേഷം കോടതി സാക്ഷികളെ സമൻസ് നൽകി വിളിച്ചുവരുത്തി തെളിവെടുക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം ഗ്രേസ് ആന്റോ പെന്തക്കോസ്ത് യോഗങ്ങളിൽ ക്രിസ്തുമതത്തിന്റെ പേരുപറഞ്ഞ് വോട്ടുതേടിയെന്നാണ് ഹർജിയിലെ ആരോപണം. ശബരിമല യുവതീപ്രവേശത്തെ പിന്തുണയ്ക്കുന്ന ഇടതുമുന്നണി ജയിക്കരുതെന്ന തരത്തിൽ ആന്റോ ആന്റണി പ്രസംഗിച്ചത് വോട്ടർമാരെ സ്വാധീനിക്കലാണെന്ന് പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധി ശരിയോ എന്ന ചർച്ച ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടിക്ക് മതിയായ കാരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഗ്രേസ് പെന്തക്കോസ്തു യോഗങ്ങളിൽ നടത്തിയ പ്രസംഗം പ്രഥമദൃഷ്ട്യാ ജനപ്രാതിനിധ്യ നിയമത്തിലെ 123(3)-ന്റെ പരിധിയിൽ വരുന്ന അഴിമതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. Content Highlights:Anto Antonys wifes speech is electoral scandal-highcourt
from mathrubhumi.latestnews.rssfeed https://ift.tt/2Chc89o
via
IFTTT
No comments:
Post a Comment