വെടിവെപ്പിനുമുമ്പ് ‘അറ്റാക്കി’നായി പുതിയ ശ്വാനസേന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 6, 2019

വെടിവെപ്പിനുമുമ്പ് ‘അറ്റാക്കി’നായി പുതിയ ശ്വാനസേന

തിരുവനന്തപുരം: മാവോവാദികളെ നേരിടാൻ തണ്ടർബോൾട്ടിന് പുതിയ ശ്വാനസേനയെ സജ്ജമാക്കാൻ കേരള പോലീസ് ഒരുങ്ങുന്നു. ഇതിനായി ബെൽജിയൻ മലിന്വ ഇനത്തിൽപ്പെട്ട അഞ്ച് നായകളെയാണ് വാങ്ങുന്നത്. സൈന്യം ഉപയോഗിക്കുന്ന ഇനമാണിത്. ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) തലവൻ അബൂബക്കർ അൽബാഗ്ദാദിയെ പിടികൂടാൻ യു.എസ്. സൈന്യം ഉപയോഗിച്ചത് ഈ ഇനത്തിൽപ്പെട്ട നായകളെയാണ്. പഞ്ചാബ് ആഭ്യന്തരവകുപ്പിനുകീഴിലെ കെന്നൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് കേരളാപോലീസ് നായകളെ വാങ്ങിയത്. ഇതിനായി എ.ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിൽ ഡോഗ് െട്രയിനർ, വെറ്ററിനറി ഡോക്ടർ എന്നിവരടങ്ങുന്ന സംഘം പഞ്ചാബിൽ പോയിരുന്നു. 21 നായകളെ പോലീസ് സേനയിലേക്ക് വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് തച്ചങ്കരി പറഞ്ഞു. ബെൽജിയൻ മലിന്വയ്ക്കുപുറമെ, ലാബ്രഡോർ, ബീഗിൾസ് എന്നിവയും പഞ്ചാബിൽനിന്ന് വാങ്ങും. ഇന്ത്യൻ ഇനത്തിൽപ്പെട്ട ആറുനായകളെ ഊട്ടിയിൽനിന്നാണ് വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിനായാണ് ഇവയെ സേന ഉപയോഗിക്കുന്നത്. നിർദേശം ലഭിക്കുന്നതനുസരിച്ച് ശത്രുവിനുനേരെ ചാടിവീഴാനും കടിച്ചുകീറാനും കഴിവുള്ളതാണ് ഈ ഇനം. മാവോവാദി ഭീഷണി നിലനിൽക്കുന്ന കാടുകളിൽ ഈ നായകളെ ഉപയോഗിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. 45 മാസം പ്രായമുള്ള നായകളെയാണ് വാങ്ങുന്നത്. ഒരുവർഷം ഇവയ്ക്ക് പരിശീലനം നൽകും. അമ്പതിലേറെ നായകളെ പരിശോധിച്ചതിൽനിന്നാണ് അഞ്ചെണ്ണത്തിനെ തിരഞ്ഞെടുത്തത്. ഇവയ്ക്കൊന്നിന് 90,000 രൂപവരെ വിലവരും. content highlights:dog squad-kerala police


from mathrubhumi.latestnews.rssfeed https://ift.tt/36AaWMp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages