ആകമാന സുറിയാനി സഭയുടെ സുന്നഹദോസ് ആരംഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 21, 2019

ആകമാന സുറിയാനി സഭയുടെ സുന്നഹദോസ് ആരംഭിച്ചു

മസ്കറ്റ്: കേരളത്തിലെ പള്ളികളിൽനിന്ന് ആട്ടിയിറക്കപ്പെട്ട യാക്കോബായ വിശ്വാസികളുടെ സങ്കടം തീർക്കാൻ എന്തുചെയ്യണമെന്ന് ആലോചിക്കാനുള്ള ആകമാന സുറിയാനി സഭയുടെ സുന്നഹദോസ്, മസ്കറ്റ് ഗാലാ മർത്തശ്മൂനി പള്ളിയിൽ ആരംഭിച്ചു. കേരളത്തിലെ സഭാമക്കൾ അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കി, സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവായാണ് സുന്നഹദോസ് വിളിച്ചുചേർത്തത്. മസ്കറ്റിലെത്തിയ ബാവായെ വിശ്വാസികൾ സ്വീകരിച്ചു. വൈകീട്ടോടെ ആരംഭിച്ച സുന്നഹദോസ് വെള്ളിയാഴ്ച രാവിലെ കുർബാനയ്ക്കു ശേഷം തുടരും. വൈകീട്ട് അഞ്ചരയ്ക്ക് ബാവാ തീരുമാനങ്ങൾ അറിയിക്കുന്നതിനായി മാധ്യമങ്ങളെ കാണും. സഭാംഗങ്ങളുടെ ത്യാഗം വാക്കുകൾക്കതീതം -പാത്രിയർക്കീസ് ബാവാ മസ്കറ്റ്: സത്യവിശ്വാസത്തിനുവേണ്ടി നിലകൊള്ളാൻ സഭാംഗങ്ങൾ അനുഭവിക്കുന്ന ത്യാഗം വാക്കുകൾക്കതീതമെന്ന് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവാ. ആകമാന സുറിയാനി സഭയുടെ സുന്നഹദോസ് മസ്കറ്റിൽ ആരംഭിച്ച വേളയിലാണ് ബാവാ ഇതു പറഞ്ഞത്. ഐക്യത്തോടും ദൈവാശ്രയത്തോടുംകൂടി ഈ പ്രതിസന്ധി തരണംചെയ്യാൻ മലങ്കരയിലെ സഭയ്ക്ക് ശക്തിനൽകണേയെന്ന് പ്രാർഥിക്കുന്നു. സഭയുടെ പള്ളികളും സെമിത്തേരികളും നഷ്ടപ്പെട്ട് വിശ്വാസികൾ പ്രതിസന്ധിയിലായിരിക്കുന്ന ഈ സാഹചര്യത്തിൽ നിയമപരമായും സർക്കാരിന്റെയും ഇതര ക്രൈസ്തവ സഭകളുടെയും സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലുള്ളവരുടെയും സഹകരണത്തോടെയും പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. സമവായ ചർച്ചയാകാമെന്ന സുപ്രീംകോടതിവിധി സഭാമക്കൾക്ക് ആശ്വാസം നൽകുന്നതാണ്. സർക്കാരിന്റെ മധ്യസ്ഥശ്രമങ്ങളെ ശ്ലാഘിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിശ്വാസികളുടെ പ്രതീക്ഷ സഭാതർക്കത്തിൽ യാക്കോബായ സഭയുടെ കാഴ്ചപ്പാട് ഈ സുന്നഹദോസോടെ വ്യക്തമാക്കപ്പെടും. സഭ ഇനി മുന്നോട്ട് എന്തുനിലപാട് സ്വീകരിക്കണമെന്നു തീരുമാനിക്കും. ഒരു പരിഹാരം ഇതിൽനിന്ന് ഉണ്ടായിവരും. പുതുതായി സ്ഥാപിച്ച പള്ളികളെ സംബന്ധിച്ച് ഇടവകക്കാർ എടുക്കേണ്ട നിലപാട് എന്തായിരിക്കണമെന്നും സുന്നഹദോസ് ചർച്ചചെയ്യും. ഓർത്തഡോക്സ് വിഭാഗവുമായിട്ടുള്ള ആത്മീയ ബന്ധത്തെ സുന്നഹദോസ് വിലയിരുത്തും. എക്യുമെനിക്കൽ രംഗത്ത് ഓർത്തഡോക്സ് സഭയുമായുള്ള സഹകരണത്തെ സംബന്ധിച്ചും സുന്നഹദോസ് വ്യക്തമായ തീരുമാനമെടുക്കും. സുന്നഹദോസിൽ ഇവർ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മാർ ഗ്രിഗോറിയോസ്, മാർ അലക്സാണ്ട്രിയോസ് തോമസ്, മാർ ആന്തോണിയോസ് യാക്കോബ്, മാർ ക്ലീമിസ് കുര്യാക്കോസ്, മാർ കൂറിലോസ് ഗീവർഗീസ്, മാർ ഐറോനിയസ് പൗലോസ്, മാർ ഇവാനിയസ് മാത്യൂസ്, മാർ ജൂലിയസ് ആലിയാസ് തുടങ്ങിയവരും ക്നാനായ ബിഷപ്പുമാരായ മാർ ഗ്രിഗോറിയസ് കുര്യാക്കോസ്, മാർ ഇവാനിയസ് കുര്യാക്കോസ്, മാർ സിൽവാനസ് ആയൂബ് (യു.എസ്.എ.), ലബനനിൽനിന്നുള്ള മാർ മാതാ അൽ ഖൗറി, മാർ ഡാനിയൽ ക്ലെമിസ്, മാർ ദാവൂദ് ശറഫ് സമാൻ തുടങ്ങിയവരും ബാവായുടെ സെക്രട്ടറിമാരായ റെവ. ജോസഫ് ബാലി, ഫാ. ജോഷി സി. അബ്രഹാം തുടങ്ങിയവരും പങ്കെടുക്കുന്നു. content highlights:jacobite church sunhados


from mathrubhumi.latestnews.rssfeed https://ift.tt/2rbBu6u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages