ആലപ്പുഴ: സംസ്ഥാനത്ത് റേഷൻകടകൾ വഴി ബാങ്കിങ് സേവനം ആരംഭിക്കാൻ നടപടി തുടങ്ങി. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നടപ്പാക്കും. എസ്.ബി.ഐ., എച്ച്.ഡി.എഫ്.സി., കൊടാക് മഹീന്ദ്ര, ഫിനോ പേമെന്റ്സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാകും സേവനങ്ങൾ. ഇവരുമായി ഉടൻ ധാരണയിലെത്തും. ഇ-പോസ് മെഷീനുമായി ബന്ധപ്പെടുത്തി ആധാർ അധിഷ്ഠിതമായാകും സേവനം. ഫോൺ റീച്ചാർജിങ്ങിനും വിവിധ ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ സൗകര്യവുമൊരുക്കും. സേവനങ്ങൾ പണം സ്വീകരിക്കൽ. നിക്ഷേപിക്കൽ. അക്കൗണ്ടിൽനിന്ന് മറ്റ് അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റം. വെല്ലുവിളി *എത്രരൂപ കൈകാര്യം ചെയ്യാൻ കഴിയും *കൂട്ടത്തോടെ ആളുകൾ പണം പിൻവലിക്കാനെത്തിയാൽ നൽകാനാകുമോ. ഇന്ന് തിരുവനന്തപുരത്ത് യോഗം റേഷൻ കടകൾ വഴി ബാങ്കിങ് സേവനം നടപ്പാക്കുന്നതിനെപ്പറ്റി വെള്ളിയാഴ്ച രാവിലെ 11-ന് തിരുവനന്തപുരം പബ്ലിക് ഓഫീസ് കോമ്പൗണ്ടിലുള്ള ലാൻഡ് റവന്യൂ ഹാളിൽ യോഗം ചേരും. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ജില്ലാ സപ്ലൈ ഓഫീസർമാർ, താലൂക്ക്-സിറ്റി റേഷനിങ് ഓഫീസർമാർ, റേഷൻ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. Content Highlights:banking services through ration shops will start soon
from mathrubhumi.latestnews.rssfeed https://ift.tt/35t4aGD
via
IFTTT
No comments:
Post a Comment