കരിപ്പൂർ: എയർ ഇന്ത്യയുടെ ജിദ്ദ- കോഴിക്കോട് ജംബോ വിമാന സർവീസ് ഡിസംബറിൽ 25-ന് ആരംഭിക്കും. 24-ന് രാത്രി 11.05-ന് ജിദ്ദയിൽനിന്ന് പുറപ്പെടുന്ന ജംബോ വിമാനം 25-ന് രാവിലെ 7.30-ന് കോഴിക്കോട്ടെത്തും. അടുത്തയാഴ്ച മുതൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കാൻ എയർ ഇന്ത്യ ശ്രമം തുടങ്ങി.ജിദ്ദ സർവീസ് വൈകുന്നതായി മാതൃഭൂമി വാർത്ത നൽകിയതിന് തൊട്ടുപിറകെയാണ് എയർ ഇന്ത്യയുടെ നടപടി.ഡൽഹിയിൽനിന്നും കോഴിക്കോട്ടെത്തി ജിദ്ദയ്ക്കുപറക്കുന്ന നിലയിലായിരിക്കും വിമാനത്തിന്റെ മടക്കം. യൂറോപ്യൻ മേഖലയിലേക്ക് സർവീസ് നടത്തുന്ന ജംബോ വിമാനം കോഴിക്കോട്- ജിദ്ദ മേഖലയിലേക്ക് കൂടി ഉപയോഗപ്പെടുത്താനാണ് അധികൃതരുടെ ശ്രമം.കരിപ്പൂരിൽ ജിദ്ദ യാത്രക്കാരെ ഇറക്കിയശേഷം, വിമാനം ഡൽഹിയിലേക്ക് സർവീസ് നടത്താനാണ് പുതിയനീക്കം. നേരിട്ടുള്ള കോഴിക്കോട്-ഡൽഹി സർവീസിന് ശരാശരി 3.1 മണിക്കൂർ സമയമെടുക്കും. ഇങ്ങനെവരുമ്പോൾ ഏഴുമണിക്കൂർ പറക്കാനും അതുവഴി വലിയ പാർക്കിങ് ചാർജ് ഒഴിവാക്കാനും എയർ ഇന്ത്യക്ക് സാധിക്കും’രാവിലെ 11-ന് ഡൽഹിയിൽ എത്തുന്ന വിമാനം വൈകുന്നേരം അഞ്ചിന് ഡൽഹി - ജിദ്ദ, ഡൽഹി-കോഴിക്കോട് യാത്രക്കാരുമായി കോഴിക്കോട്ട് എത്തും,കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കാരെയുംകയറ്റി വൈകുന്നേരം 6.30-ന് ജിദ്ദയിലേക്ക് പുറപ്പെടും,ജിദ്ദ- കോഴിക്കോട്- ഡൽഹി, ഡൽഹി- കോഴിക്കോട് - ജിദ്ദ മേഖലയിൽ നേരിട്ടുള്ള എയർ ഇന്ത്യയുടെ ബോയിങ് 747-400 സർവീസാവും ഇത്. ഡൽഹി - കോഴിക്കോട് മേഖലയിൽ ഒരു നോൺ സ്റ്റോപ്പ് സർവീസ് കൂടി ഇതുവഴി ലഭ്യമാവും. നിലവിൽ എയർ ഇന്ത്യക്ക് മാത്രമാണ് ഒരേ ഒരു ഡൽഹി-കോഴിക്കോട് നോൺസ്റ്റോപ്പ് സർവീസുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/2rgtnVY
via
IFTTT
No comments:
Post a Comment