പ്രതിശ്രുതവരനൊപ്പം ‘സെൽഫി’യെടുക്കുന്നതിനിടെ കിണറ്റിൽവീണ് യുവതിക്ക് ദാരുണാന്ത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 5, 2019

പ്രതിശ്രുതവരനൊപ്പം ‘സെൽഫി’യെടുക്കുന്നതിനിടെ കിണറ്റിൽവീണ് യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ: കിണറിന്റെ പടിയിൽനിന്ന് പ്രതിശ്രുതവരനൊപ്പം 'സെൽഫി'യെടുക്കുന്നതിനിടെ കിണറ്റിലേക്കുവീണ് യുവതി മരിച്ചു. ചെന്നൈ പട്ടാഭിറാം ഗാന്ധിനഗറിൽ താമസിക്കുന്ന മേഴ്സി സ്റ്റെഫി(24) ആണ് മരിച്ചത്. യുവതിയെ രക്ഷിക്കാൻ ശ്രമിച്ച് വെള്ളത്തിൽ വീണ പ്രതിശ്രുത വരൻ അപ്പു(24)വിനെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും വിവാഹം ജനുവരിയിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇവർ ഒരുമിച്ച് സ്ഥലങ്ങൾ സന്ദർശിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് ബൈക്കുമായെത്തിയ അപ്പു മേഴ്സിയുമൊത്ത് പുറത്തേക്കുപോയി. വണ്ടല്ലൂർ-മിഞ്ചൂർ നാലുവരിപ്പാതയിൽ വഴിയരികിലെ കൃഷിത്തോട്ടം കണ്ട മേഴ്സി ഫോട്ടോയെടുക്കാനായി ബൈക്ക് നിർത്താനാവശ്യപ്പെട്ടു. അവിടെയുണ്ടായിരുന്ന കിണറിന്റെ ഉള്ളിലേക്കിറങ്ങുന്ന പടിക്കെട്ടിലിരുന്ന് ഇരുവരും ചിത്രങ്ങളെടുത്തു. ഇതിനിടയിലാണ് നിലതെറ്റി മേഴ്സി കിണറ്റിലേക്ക് വീണത്. രക്ഷിക്കാനായി കൈനൽകിയ അപ്പുവും വെള്ളത്തിലേക്കു വീണു. ഇതിനകം മേഴ്സി വെള്ളത്തിൽ മുങ്ങിത്താണിരുന്നു. നിലവിളി കേട്ടെത്തിയ കൃഷിക്കാർ വെള്ളത്തിൽനിന്ന് അപ്പുവിനെ രക്ഷിച്ച് കരയ്ക്കെത്തിച്ചു. നാട്ടുകാരുടെ തിരച്ചിലിൽ കണ്ടെത്താനാകാത്തതിനാൽ, അഗ്നിരക്ഷാസേന എത്തിയാണ് മേഴ്സിയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. content highlights:Woman slips, falls into well while taking selfie, dies


from mathrubhumi.latestnews.rssfeed https://ift.tt/34wN5v6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages