വെസ്റ്റ് ഇന്‍ഡീസ് - ഇന്ത്യ ട്വന്റി20, ഏകദിന പരമ്പരയില്‍ നിന്നും മലയാളി ക്രിക്കറ്റ് താരം സഞ്ജു സാസംസണിനെ സെലക്ടര്‍മാര്‍ തഴഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. മാത്രമല്ല സഞ്ജുവിന് വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. ടീം പ്രഖ്യാപനത്തിന് പിന്നാലെ ഒരു സ്‌മൈലി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ഇതിന് താഴെയാണ് സഞ്ജുവിനെ പിന്തുണച്ച് കമന്റുമായി നിരവധി പേരെത്തിയത്.
അവഗണിക്കുന്നവര്‍ തേടിയെത്തുന്ന കാലം വരുമെന്ന് ആരാധകരില്‍ ഒരാള്‍ കമന്റില്‍ പറഞ്ഞു. സഞ്ജു മുന്നോട്ട് സധൈര്യം പോകണമെന്നായിരുന്നു മറ്റൊരു കമന്റ്. 'അവഗണനയിലും ചിരിക്കുന്ന പ്രിയ സഞ്ജു, നിന്റെ കഴിവിനെ അവര്‍ തിരിച്ചറിയുന്ന ഒരു കാലം വരുമെന്ന് മറ്റൊരു ആരാധകന്‍ പറഞ്ഞു. സെലക്ഷന്‍ കമ്മിറ്റിക്കെതിരായ മലയാളി ആരാധകരുടെ അമര്‍ഷവും കമന്റുകളില്‍ നിറഞ്ഞു.
വിന്‍ഡീസിനെതിരായ ടി-20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമില്‍ ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. വിരാട് കോലിയാണ് നായകന്‍. മോശം ഫോമിലുള്ള ശിഖര്‍ ധവാനും ടീമില്‍ ഇടം നേടി. ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലേക്ക് മടങ്ങി എത്തിയപ്പോള്‍ സഞ്ജു സാംസണ്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, കൃണാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍ എന്നിവര്‍ പുറത്തായി. ഏകദിന ടീമില്‍ നവദീപ് സെയ്നിക്ക് പകരം ദീപക് ചഹാറും ഖലീല്‍ അഹ്മദിന് പകരം ശിവം ദുബേയും ടീമില്‍ ഇടംപിടിച്ചിരുന്നു.
എന്നാല്‍ വിക്കറ്റ് കീപ്പിംഗിലും ബാറ്റിംഗിലും താളം കണ്ടെത്താത്ത ഋഷഭ് പന്തിനെ ടീമില്‍ തിരഞ്ഞെടുത്തതാണ് കൂടുതല്‍ പ്രതിഷേധത്തിന് കാരണം. ബംഗ്ലാദേശിനെതിരായ മത്സരങ്ങളിലും പന്ത് ഫോമായിരുന്നില്ല. ടീമില്‍ ഉണ്ടായിരുന്നിട്ടും സഞ്ജു സാംസണ് ഒരു കളിയില്‍ പോലും അവസരവും നല്‍കിയിരുന്നില്ല.
from mangalam.com https://ift.tt/2D5HjFc
via IFTTT
No comments:
Post a Comment