മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; ബിജെപി - എന്‍സിപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു; ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി, അജിത് പവാര്‍ ഉപമുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 22, 2019

മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; ബിജെപി - എന്‍സിപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു; ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി, അജിത് പവാര്‍ ഉപമുഖ്യമന്ത്രി

മുംബൈ: അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ മഹാരാഷ്ട്രയില്‍ മഹാരാഷ്ട്രയില്‍ ബിജെപി - എന്‍സിപി സര്‍ക്കാര്‍. മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യ പ്രതിജ്ഞ ചെയ്തു.

ഇന്ന് പുലര്‍ച്ചെ രാജ്ഭവനില്‍ എത്തിയാണ് ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തത്. ജനം പിന്തുണച്ചത് ബിജെപിയെയാണെന്നും ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു. ജനവികാരം അട്ടിമറിക്കാനാണ് ശിവസേന ശ്രമിച്ചതെന്ന് ഫഡ്‌നാവിസ് വ്യക്തമാക്കി. വേണ്ടത് സ്ഥിരതയുള്ള സര്‍ക്കാരിനെയെന്നും അജിത് പവാര്‍ പറഞ്ഞു. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ അനന്തരവനാണ് ശരത് പവാര്‍. ദിവസങ്ങള്‍ നീണ്ടു നിന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ രൂപം കൊണ്ടത്.

ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് എന്‍സിപി മറുകണ്ടം ചാടി ബിജെപിയെ പിന്തുണച്ചത്. കഴിഞ്ഞദിവസം എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മഹാരാഷ്ട്രയില്‍ എന്‍സിപി - ശിവസേന - കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. അഞ്ച് വര്‍ഷവും ശിവസേനയുടെ മുഖ്യമന്ത്രി തന്നെ ഭരിക്കുമെന്ന് ശിവസേന ആവര്‍ത്തിച്ചു പറയുന്നതിനിടെയാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കമുണ്ടായത്. ആര്‍എസ്എസിന്റെ അടക്കം നിര്‍ദ്ദേശം മറികടന്നാണ് ബിജെപി അധികാരത്തില്‍ എത്തിയത്. ശിവസേനക്കൊപ്പം അല്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കണമെന്നായിരുന്നു ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് തള്ളിക്കൊണ്ടാണ് പുതിയ സര്‍ക്കാര്‍ രൂപീകരണം.



from mangalam.com https://ift.tt/2sch7GR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages