അഫീല്‍, ഷഹ്‌ല...നൊമ്പരമായി ഒടുവില്‍ നവനീതും ; സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബാറ്റായി ഉപയോഗിച്ച തടിക്കഷണം തലയില്‍വീണ് കുട്ടി മരിച്ചു ; അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ നൊമ്പരപ്പൂക്കളായി കുരുന്നുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 22, 2019

അഫീല്‍, ഷഹ്‌ല...നൊമ്പരമായി ഒടുവില്‍ നവനീതും ; സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബാറ്റായി ഉപയോഗിച്ച തടിക്കഷണം തലയില്‍വീണ് കുട്ടി മരിച്ചു ; അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ നൊമ്പരപ്പൂക്കളായി കുരുന്നുകള്‍

ചാരുംമൂട്: അക്ഷരമുറ്റത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ നൊമ്പരപ്പൂക്കളായി കുരുന്നുകള്‍. പാലായില്‍ സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ അഫീല്‍ ജോണ്‍സണ്‍, ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് പത്തുവയസുകാരി ഷഹ്‌ല ഷെറിന്‍... ഒടുവിലായി മാവേലിക്കരയില്‍ ആറാം ക്ലാസുകാരന്‍ നവനീത്.

ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലെ മുതിര്‍ന്ന കുട്ടികളുടെ ക്രിക്കറ്റ് കളിക്കിടെ അബദ്ധത്തിലാണ് ചുനക്കര ഗവ.എച്ച്.എസ്.എസ്. വിദ്യാര്‍ഥി നവനീതിന്റെ ജീവന്‍ പൊലിഞ്ഞത്. വെള്ളിയാഴ്ചയായിരുന്നതിനാല്‍ ഇന്നലെ 12.30 ന് ഉച്ചഭക്ഷണത്തിനായി സ്‌കൂള്‍ വിട്ടിരുന്നു. ഭക്ഷണശേഷം ഏതാനും എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ സ്‌കൂളിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു. പേപ്പര്‍ ചുരുട്ടിയുണ്ടാക്കിയ ബോളും പഴയ ഡെസ്‌കിന്റെ കാല്‍ ബാറ്റാക്കിയുമായിരുന്നു വിനോദം.

ഈ സമയം ഭക്ഷണം കഴിഞ്ഞ് െകെകഴുകാന്‍ നവനീത് ഇതുവഴിയെത്തിയത് മരണത്തിലേക്കായിരുന്നു. ബാറ്റേന്തിയിരുന്ന കുട്ടിയുടെ െകെയില്‍നിന്നു തടിക്കഷണം അബദ്ധത്തില്‍ വഴുതിത്തെറിച്ചുകൊണ്ടതു നവനീതിന്റെ തലയുടെ പിന്‍ഭാഗത്ത്. കുട്ടികള്‍ ഉടന്‍ തന്നെ നവനീതിനെ താങ്ങിയെടുത്തു. നടക്കാന്‍ നവനീത് ശ്രമിച്ചെങ്കിലും തളര്‍ന്നുവീണു.

ഓടിയെത്തിയ അധ്യാപകരും പി.ടി.എ. അംഗങ്ങളും ചേര്‍ന്ന് അതിവേഗം ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോള്‍ രക്ഷിക്കാമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. തളര്‍ന്നുവീണ നവനീതിനെ അധ്യാപകരും പി.ടി.എ. ഭാരവാഹികളും ചേര്‍ന്ന് ഉടന്‍ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലും കായംകുളം താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

പാലായില്‍ കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍വീണ് അഫീല്‍ ജോണ്‍സണും ബത്തേരിയില്‍ €ാസ്മുറിയില്‍ പാമ്പുകടിയേറ്റ് ഷഹ്‌ലയും മരിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പേയാണു സ്‌കൂളിലുണ്ടായ അപകടത്തില്‍ മറ്റൊരു വിദ്യാര്‍ഥിയുടെ ജീവന്‍കൂടി പൊലിഞ്ഞത്.

ചാരുംമൂട് പുതുപ്പള്ളികുന്നം വിനോദ് ഭവനില്‍ അലൂമിനിയം ഫാബ്രിക്കേറ്ററായ വിനോദിന്റെയും ധന്യയുടെയും മക്കളില്‍ മൂത്തയാളാണു നവനീത്. പഠനം കഴിഞ്ഞ് മടങ്ങി വരുന്ന മകനെ കാത്തിരുന്ന മാതാപിതാക്കള്‍ക്ക് വേര്‍പാടിന്റെ വാര്‍ത്തയാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.



from mangalam.com https://ift.tt/37ve7Wc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages