ഡൽഹിക്ക് ശ്വാസംമുട്ടുന്നു : ജനങ്ങൾ മരിക്കണോയെന്ന് സുപ്രീംകോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 4, 2019

ഡൽഹിക്ക് ശ്വാസംമുട്ടുന്നു : ജനങ്ങൾ മരിക്കണോയെന്ന് സുപ്രീംകോടതി

രാജ്യതലസ്ഥാനമേഖലയിലെ കടുത്ത വായുമലിനീകരണത്താൽ വീടിനകത്തുപോലും ജനങ്ങൾ സുരക്ഷിതരല്ലാതായെന്ന് സുപ്രീംകോടതി. ജീവിതത്തിലെ വിലപ്പെട്ട വർഷങ്ങളാണ് നഷ്ടമാകുന്നത്. ജനങ്ങൾ മരിക്കണമെന്നാണോ പറയുന്നതെന്ന് ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളായ പഞ്ചാബിനോടും ഹരിയാണയോടും കോടതി ചോദിച്ചു. മലിനീകരണത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകൾക്കുമേൽ ചുമത്തുമെന്നും ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് മുന്നറിയിപ്പുനൽകി. മലിനീകരണം തടയാനുള്ള മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. പഞ്ചാബ്, ഹരിയാണ, യു.പി. ചീഫ് സെക്രട്ടറിമാർ ബുധനാഴ്ച നേരിട്ടെത്തി വിശദീകരണം നൽകണമെന്നും കോടതി ഉത്തരവിട്ടു. ഡൽഹിക്കടുത്തുള്ള പഞ്ചാബ്, ഹരിയാണ, യു.പി.യിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വൈക്കോൽ വ്യാപകമായി കത്തിക്കുന്നതിനെയും കോടതി ശക്തമായി അപലപിച്ചു. “എന്തുകൊണ്ടാണ് ഇവ തടയാൻ നടപടിയെടുക്കാത്തത്. ഓരോ വർഷവും ഇതേ പ്രശ്നം അനുഭവിക്കുമ്പോഴും സർക്കാരുകൾ നടപടിയെടുക്കുന്നില്ല. പരസ്പരം കുറ്റപ്പെടുത്തുന്നതല്ലാതെ പരിഹാരം കാണാനാവുന്നില്ല” -കോടതി പറഞ്ഞു. വൈക്കോൽ കത്തിക്കൽ പഞ്ചാബിൽ ഏഴുശതമാനം കൂടുകയും ഹരിയാണയിൽ 17 ശതമാനം കുറയുകയും ചെയ്തതായാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലമെന്ന് കേസിലെ അമിക്കസ് ക്യൂറി അപരാജിതാ സിങ് ചൂണ്ടിക്കാട്ടി. സഹിക്കാവുന്നതിലും അപ്പുറമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സംസ്ഥാനസർക്കാരുകൾക്കെതിരേ തിരിഞ്ഞത്. പ്രാദേശിക ഭരണകൂടത്തിന് പിഴചുമത്തും വൈക്കോൽ കത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ കളക്ടർമാരോടും പോലീസ് ഉദ്യോഗസ്ഥരോടും കോടതി ആവശ്യപ്പെട്ടു. കത്തിച്ചാൽ ഗ്രാമപ്രധാനും പ്രാദേശികഭരണകൂടവും ഉത്തരവാദികളായിരിക്കും. ഡൽഹിയിൽ നിർമാണപ്രവർത്തനങ്ങളും കെട്ടിടങ്ങൾ പൊളിക്കലും നിർത്തിവെക്കണം. ലംഘിച്ചാൽ പ്രാദേശികഭരണകൂടത്തിന് ഒരുലക്ഷം രൂപ പിഴ ചുമത്തുമെന്നും ബെഞ്ച് വ്യക്തമാക്കി. ഡൽഹിയിൽ ഒറ്റ-ഇരട്ടയക്ക വാഹനനിയന്ത്രണം തുടങ്ങി വായുമലിനീകരണം അതിഗുരുതരാവസ്ഥയിൽ തുടരുന്ന ഡൽഹിയിൽ തിങ്കളാഴ്ചമുതൽ ഒറ്റ-ഇരട്ടയക്ക വാഹന നിയന്ത്രണം തുടങ്ങി. ഈമാസം 15 വരെയാണ് നിയന്ത്രണം. ഇത് ലംഘിക്കുന്നവർക്ക് 4000 രൂപയാണ് പിഴ. ഒറ്റയക്കം വരുന്ന തീയതികളിൽ ഇരട്ടയക്കത്തിൽ അവസാനിക്കുന്ന നമ്പർ വരുന്ന വാഹനങ്ങൾ ഓടരുത്. അല്ലാത്ത ദിവസങ്ങളിൽ ഒറ്റയക്ക നമ്പർ വാഹനങ്ങളും ഓടരുത്. നിയന്ത്രണം തുടങ്ങിയതോടെ തിങ്കളാഴ്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മറ്റു മന്ത്രിമാർക്കൊപ്പം കാർ പങ്കിട്ടാണ് ഓഫീസിലെത്തിയത്. നിയന്ത്രണം ലംഘിച്ച മുതിർന്ന ബി.ജെ.പി. നേതാവ് വിജയ് ഗോയലിന് 4000 രൂപ പിഴയിട്ടു. Content Highlights:Delhi air pollution


from mathrubhumi.latestnews.rssfeed https://ift.tt/2JQaqjp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages