തിരുവനന്തപുരം: കേരള അടിസ്ഥാനസൗകര്യ വികസനനിധി (കിഫ്ബി) യുടെ ഓഡിറ്റ് സംബന്ധിച്ച് സർക്കാരും സി.എ.ജി.യും തമ്മിലുള്ള തർക്കം പാരമ്യത്തിൽ. ചട്ടം 20 (2) പ്രകാരമുള്ള നിർബന്ധിത ഓഡിറ്റ് സി.എ.ജി.യെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് അക്കൗണ്ടന്റ് ജനറൽ വീണ്ടും ചീഫ് സെക്രട്ടറിക്കു കത്തയച്ചു. എന്നാൽ, ഇത്തരം ഓഡിറ്റ് അനുവദിക്കേണ്ടെന്ന ഉറച്ച നിലപാടിലാണു സർക്കാർ. ചൊവ്വാഴ്ച നിയമസഭയിലും മന്ത്രി തോമസ് ഐസക് ഇതാവർത്തിച്ചു. ചട്ടം 14 പ്രകാരം സി.എ.ജി. സ്വമേധയാ ഓഡിറ്റ് നടത്തുന്നുണ്ട്. അതു സമഗ്രമാണെന്നും മന്ത്രി പറഞ്ഞു. വൻതോതിൽ പണം സമാഹരിക്കുന്ന കിഫ്ബിയുടെ കാര്യത്തിൽ ഈ ഓഡിറ്റിനു പരിമിതിയുണ്ടെന്നാണ് സി.എ.ജി.യുടെ വാദം. സി.എ.ജി. ആവശ്യപ്പെടുന്നതുപോലെ അവരെ നിർബന്ധിത ഓഡിറ്റ് ഏൽപ്പിക്കണമെന്നാണു പ്രതിപക്ഷത്തിന്റെയും ആവശ്യം. ചൊവ്വാഴ്ച ഈ പ്രശ്നത്തിൽ അവർ സഭ സ്തംഭിപ്പിക്കുകയും ചെയ്തു. സി.എ.ജി.യുടെ അധികാരങ്ങളെ സംബന്ധിച്ച നിയമത്തിലെ ചട്ടം 20 (2) പ്രകാരം ഓഡിറ്റ് ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് സി.എ.ജി. ഫെബ്രുവരി 11-നു കത്തയച്ചിരുന്നു. എന്നാലിതിനു മറുപടി ലഭിച്ചില്ലെന്ന് ഒക്ടോബർ 24-ന് അയച്ച കത്തിൽ സി.എ.ജി.യുടെ പ്രതിനിധിയായ സംസ്ഥാനത്തെ അക്കൗണ്ടന്റ് ജനറൽ എസ്. സുനിൽരാജ് പറഞ്ഞു. ഇതിനിടെ, എന്തുകൊണ്ട് നിർബന്ധിത ഓഡിറ്റ് അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി കിഫ്ബി സി.ഇ.ഒ. ഡോ. കെഎം. എബ്രഹാമിന്റെ കത്താണ് അക്കൗണ്ടന്റ് ജനറലിനു കിട്ടിയത്. എബ്രഹാമിന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ടാണ് സി.എ.ജി. വീണ്ടും കത്തയച്ചത്. കത്ത് കണ്ടിട്ടില്ല ഇത്തരമൊരു കത്ത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. കത്ത് ഇതുവരെ കൈയിൽ കിട്ടിയില്ലെന്ന് കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാമും വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽനിന്നുള്ള വിശദീകരണം ലഭ്യമായിട്ടില്ല. സി.എ.ജി. പറയുന്നത് കിഫ്ബി പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. ഇപ്പോൾ 14 (1) പ്രകാരം ഓഡിറ്റ് നടക്കുന്നു. വൻതോതിലാണു കിഫ്ബി പണം സമാഹരിക്കുന്നത്. നിയമത്തിൽ പറയുന്ന കാലാവധിക്കു മുമ്പുതന്നെ കിഫ്ബിയുടെ സർക്കാർസഹായം ചെലവിന്റെ 75 ശതമാനത്തിൽ താഴാൻ സാധ്യതയുണ്ട്. അപ്പോൾ 14-ാം വകുപ്പിന്റെ പരിധിയിൽനിന്ന് കിഫ്ബി പുറത്താവും. തുടർന്ന് സി.എ.ജി.ക്ക് നിലവുള്ള ഓഡിറ്റ് നടത്താനാവില്ല. അതുകൊണ്ട് നിർബന്ധിത ഓഡിറ്റ് അനിവാര്യം. മന്ത്രി പറയുന്നു, ഓഡിറ്റ് ബാധകമല്ല സി.എ.ജി. നിർദേശിച്ചതുപോലെ വകുപ്പ് 20 (2) പ്രകാരമുള്ള സമ്പൂർണ ഓഡിറ്റ് കിഫ്ബിക്കു ബാധകമല്ലെന്നു ധനമന്ത്രി തോമസ് ഐസക്. 20 (2) പ്രകാരം ബാധകമല്ലെന്നു താൻ ഫയലിൽ എഴുതിയിരുന്നു. ഇക്കാര്യം സി.എ.ജി.യെ അറിയിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അദ്ദേഹം എന്തുകൊണ്ടു മറുപടി നൽകിയില്ലെന്നതിൽ വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാദം ഇങ്ങനെ * സമ്പൂർണ ഓഡിറ്റ് കിഫ്ബിക്കു ബാധകമല്ല. * കിഫ്ബിയുടെ കാര്യത്തിൽ വകുപ്പ് 14 (1) പ്രകാരം വരവുചെലവു കണക്കുകൾ സി.എ.ജി. ഓഡിറ്റിനു വിധേയമാണ്. * 14 (1) പ്രകാരമുള്ള ഓഡിറ്റ് സന്പൂർണവും സമഗ്രവുമാണെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. * പുതിയ കേന്ദ്ര കമ്പനി നിയമപ്രകാരം കണ്ണൂർ എയർപോർട്ട് അതോറിറ്റി (കിയാൽ) സി.എ.ജി. ഓഡിറ്റ് ബാധകമായ കമ്പനിയല്ല. കിഫ്ബി വർഷം സർക്കാർ സഹായം ചെലവ് 2015-16 1010 കോടി 0.24 കോടി 2016-17 2354 കോടി 0.73 കോടി 2017-18 1043 കോടി 435.68 കോടി 2018-19 1601 കോടി 1487.26 കോടി content highlights: kiifb, cag
from mathrubhumi.latestnews.rssfeed https://ift.tt/2CPC64l
via
IFTTT
No comments:
Post a Comment