ഗാന്ധിനഗർ: രക്തസ്രാവവുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പ്രസവിച്ചതായി കണ്ടെത്തി. തുടർന്ന് അധികൃതരുടെ പരാതിയിൽ േപാലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ നവജാതശിശുവിന്റെ മൃതദേഹം വീട്ടിൽ ബക്കറ്റിനുള്ളിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടം പരിശോധനയ്ക്കുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും യുവതി നിരീക്ഷണത്തിലാെണന്നും ഗാന്ധിനഗർ പോലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് അമിതരക്തസ്രാവമെന്നു പറഞ്ഞ്കൈപ്പുഴ സ്വദേശിനിയെ ആശുപത്രിയിലെത്തിച്ചത്. കുളിമുറിയിൽ വീണതാണ് കാരണമായി പറഞ്ഞത്. പരിശോധനയിൽ യുവതി പ്രസവിച്ചതായി ഡോക്ടർമാർ കണ്ടെത്തി. ഇതുസംബന്ധിച്ച് ചോദിച്ചപ്പോൾ യുവതിയുടെ മറുപടിയിലെ അവ്യക്തതയാണ് പോലീസിൽ അറിയിക്കാൻ അധികാരികളെ േപ്രരിപ്പിച്ചത്. തുടർന്നാണ് പോലീസ് വീട്ടിലെത്തി പരിശോധിച്ചത്. നവജാതശിശുവിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. യുവതിയെ പോലീസ് നിരീക്ഷണത്തിലാക്കി. ഗാന്ധിനഗർ സി.ഐ. അനൂപ് ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. Content Highlights:new born baby found dead in bucket in kottayam
from mathrubhumi.latestnews.rssfeed https://ift.tt/2s1RYOM
via
IFTTT
No comments:
Post a Comment