ഷഹ്‍ലയുടെ മരണം: മൂന്ന് അധ്യാപകരെയും ഡോക്ടറെയും പ്രതിചേർത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 22, 2019

ഷഹ്‍ലയുടെ മരണം: മൂന്ന് അധ്യാപകരെയും ഡോക്ടറെയും പ്രതിചേർത്തു

സുൽത്താൻബത്തേരി: ക്ലാസ് മുറിയിൽനിന്ന് പാമ്പുകടിയേറ്റ് വിദ്യാർഥിനി ഷഹ്ല ഷെറിൻ മരിച്ച സംഭവത്തിൽ സർവജന സ്കൂളിലെ മൂന്ന് അധ്യാപകരുടെയും ബത്തേരി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറുടെയും പേരിൽ കേസ്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് (ഐ.പി.സി.-304 എ) ബത്തേരി പോലീസ് കേസെടുത്തത്. സ്കൂൾ പ്രിൻസിപ്പൽ എ.കെ. കരുണാകരൻ, വൈസ് പ്രിൻസിപ്പൽ കെ.കെ. മോഹനൻ, അധ്യാപകനായ സി.വി. ഷിജിൽ, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോ. ജിസ മെറിൻ ജോയി എന്നിവരുടെ പേരിലാണ് കേസെടുത്തത്. മൂന്ന് അധ്യാപകരെയും പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡുചെയ്തു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിലും ക്ലാസും സ്കൂൾപരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും വീഴ്ചവരുത്തിയ സാഹചര്യത്തിലാണ് നടപടി. പോസ്റ്റുമോർട്ടം നടത്തിയിട്ടില്ലെങ്കിലും ഷഹ്ല മരിച്ച ചേലോട് സ്വകാര്യ ആശുപത്രിയിലെ ചികിത്സാറിപ്പോർട്ടിൽ, പാന്പുകടിയേറ്റാണ് മരണമെന്നുണ്ട്. ഇൗ റിപ്പോർട്ട് തെളിവാക്കിയാണ് കേസ്. ഡോ. ജിസയെ വ്യാഴാഴ്ചതന്നെ സസ്പെൻഡ്ചെയ്തിരുന്നു. സ്കൂളിലെ അധ്യാപക-രക്ഷകർതൃ സമിതി പിരിച്ചുവിടുമെന്ന് ഡി.ഡി.ഇ. ഇബ്രാഹിം തോണിക്കര അറിയിച്ചു. ഇതിനായി സ്കൂൾ ജനറൽബോഡി യോഗം വിളിക്കും. വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (അക്കാദമിക്) സി.എ. സന്തോഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ചുമതലപ്പെടുത്തി. ആരോഗ്യവകുപ്പിനുവേണ്ടി അഡീഷണൽ ഡയറക്ടറും (വിജിലൻസ്) സംഭവം അന്വേഷിക്കും. content highlights:shahala sherin,sulthan bathery


from mathrubhumi.latestnews.rssfeed https://ift.tt/2DkQlhP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages