അഞ്ചാലുംമൂട് : നൂറ്റിയഞ്ചിന്റെ നിറവിൽ കെ.ഭാഗീരഥി അമ്മ നാലാംതരം തുല്യതാ പരീക്ഷയെഴുതി. സാക്ഷരതാ മിഷന്റെ ചരിത്രത്തിൽ ഏറ്റവും പ്രായംചെന്ന പഠിതാവാണ് പ്രാക്കുളം നന്ദധാമിൽ കെ.ഭാഗീരഥി അമ്മ. ഒൻപതാം വയസ്സിൽ പഠനം നിർത്തിയതായാണ് ഈ മുത്തശ്ശിയുടെ ഓർമ്മ. വർഷങ്ങൾ കഴിഞ്ഞതോടെ അക്ഷരങ്ങളുമായുള്ള ബന്ധം കുറഞ്ഞു. സമ്പൂർണ സാക്ഷരതായജ്ഞത്തിൽ വീണ്ടും അക്ഷരവഴികളിലേക്കെത്തി. സാക്ഷതാ പ്രേരക് എസ്.എൻ.ഷേർലിയുടെ പ്രോത്സാഹനം കൂടിയായതോടെ വീണ്ടും അക്ഷരലോകത്തേക്കിറങ്ങി. ഇപ്പോൾ നാലാംതരം തുല്യതാ പരീക്ഷയും കഴിഞ്ഞു. മകൾ തങ്കമണിയുടെ ശ്രദ്ധയും അമ്മയുടെ പഠനത്തിന് പ്രോത്സാഹനമായി. തൃക്കരുവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ പിള്ളയാണ് ചോദ്യപേപ്പർ നൽകി പരീക്ഷക്കിരുത്തിയത്. നാലു പെൺമക്കളും രണ്ട് ആൺമക്കളും പതിനാറ് ചെറുമക്കളും അവരുടെ കുട്ടികളും ഉൾപ്പെടുന്ന വലിയൊരു കുടുംബത്തിന്റെ മുത്തശ്ശിയാണ് ഭാഗീരഥി അമ്മ. content highlights:105-year-old Bhageerathi Amma sits for class 4 exams
from mathrubhumi.latestnews.rssfeed https://ift.tt/2pMN0EY
via
IFTTT
No comments:
Post a Comment