കല്പറ്റ: 1998 ഒക്ടോബർ 27. പനമരം ക്രൈസ്റ്റ് ദ കിങ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി എ.ആർ. സന്ദേശ് കുമാർ എന്ന എട്ടു വയസ്സുകാരന്, സ്കൂൾ പരിസരത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ പാമ്പ് കടിയേറ്റു. കുട്ടികൾ ഉടൻ അധ്യാപികയെ വിവരം അറിയിച്ചെങ്കിലും അവർ പ്രാഥമിക ശുശ്രൂഷ നൽകി കുട്ടിയെ ക്ലാസിൽ ഇരുത്തുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ക്ലാസിൽ എഴുതിക്കൊണ്ടിരിക്കുമ്പോൾ തലകറങ്ങിവീണ കുട്ടിയെയുംകൊണ്ട് പനമരത്തെ സ്വകാര്യ ആശുപത്രിയിൽ പോയെങ്കിലും അവിടെനിന്ന് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയായിരുന്നു. അവിടേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. 21 വർഷങ്ങൾക്കിപ്പുറം സമാനസാഹചര്യത്തിൽ ഒരു കുരുന്നുജീവൻകൂടി പൊലിയുമ്പോൾ സന്ദേശിന്റെ അമ്മ കല്പന ചോദിക്കുന്നു, ഇനിയുമെത്ര ജീവൻ പൊലിഞ്ഞാലാണ്, അധികൃതർ കണ്ണുതുറക്കുക. കരണി ആവുവയൽ എ.ഡി. രവീന്ദ്രന്റെയും കല്പനയുടെയും മൂത്തമകനാണ് മരിച്ച സന്ദേശ് കുമാർ. അന്നും സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ചയാണ് കുട്ടിയുെട മരണത്തിനിടയാക്കിയതെന്നാണ് ആക്ഷേപം. ഉച്ചഭക്ഷണത്തിനുശേഷം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പാമ്പ് കടിച്ചെന്ന് സഹപാഠികൾ വന്ന് പറഞ്ഞപ്പോൾ, ഉള്ളി പുരട്ടിയാണ് അന്ന് അധ്യാപിക പ്രാഥമിക ശുശ്രൂഷ നൽയത്. പിന്നീട് ക്ലാസിൽ എഴുതിക്കൊണ്ടിരിക്കുമ്പോൾ തലകറങ്ങിവീണ കുട്ടിയെ അധ്യാപികയും ആയയും കൂടി, തോളിലെടുത്ത് പനമരത്തെ ആശുപത്രിയിലെത്തിച്ചു. ഉച്ചയ്ക്ക് പാമ്പുകടിയേറ്റെങ്കിലും, മരണം സംഭവിച്ചതിനുശേഷം മൂന്നേമുക്കാലോടെയാണ് രക്ഷിതാക്കളെ വിവരം അറിയിച്ചത്. അന്ന് രക്ഷിതാക്കൾ കളക്ടർക്കും പോലീസിനും പരാതിനൽകിയിരുന്നെങ്കിലും ഒരു നടപടിയും ആരുടെ ഭാഗത്തുനിന്നുമുണ്ടായില്ല. വിശദമായ അന്വേഷണത്തിനുപോലും അന്ന് അധികൃതർ തയ്യാറായില്ലെന്ന് കല്പനയും രവീന്ദ്രനും പറയുന്നു. പനമരത്തുനിന്ന് സ്കൂൾ പിന്നീട് മാറ്റിസ്ഥാപിച്ചു. ''ഇന്ന് അവൻ ഉണ്ടായിരുന്നെങ്കിൽ 29 വയസ്സായിട്ടുണ്ടാവും, മൂത്തമകനായിരുന്നു. അന്ന് കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു.'' മകന്റെ അവസ്ഥ മറ്റൊരു കുരുന്നിനുകൂടി വന്നുവെന്നറിയുമ്പോൾ ഈ അമ്മയ്ക്ക് സങ്കടത്തേക്കാളുപരി ദേഷ്യമാണ്. അന്ന് സ്കൂളധികൃതർക്ക് പിഴ ഈ സംഭവത്തിൽ അനാസ്ഥകാണിച്ച സ്കൂൾ അധികൃതർ 4,90,000 രൂപ നഷ്ടപരിഹാരം നൽകാൻ 2011-ൽ സംസ്ഥാന ഉപഭോക്തൃകമ്മിഷൻ വിധിച്ചു. പാമ്പുകടിയേറ്റ കുട്ടിയെ ഒരു കിലോമീറ്റർ അകലെയുള്ള ഡോക്ടറുടെ അടുത്തേക്ക് നടത്തിച്ചുകൊണ്ടുപോയതായും സ്കൂൾ ബസ് ഉണ്ടായിട്ടും അത് ഉപയോഗിച്ചില്ലെന്നും കമ്മിഷൻ കണ്ടെത്തി. ഇത് സ്കൂൾ അധികൃതരുടെ വീഴ്ചയാണെന്ന് കമ്മിഷൻ വിലയിരുത്തി. പാമ്പുകടിച്ചതിന് തെളിവില്ലെന്ന സ്കൂളധികൃതരുടെ വാദം തള്ളുകയും ചെയ്തു. Content Highlights:sandesh kumar, was a school student from wayanad died by snake bite in 1998
from mathrubhumi.latestnews.rssfeed https://ift.tt/2qFfnFn
via
IFTTT
No comments:
Post a Comment