ന്യൂഡൽഹി: ലോക്സഭയിൽ ഉത്തരേന്ത്യയെക്കാൾ കൂടുതൽ പ്രാതിനിധ്യം ദക്ഷിണേന്ത്യക്കാണ് ലഭിക്കുന്നതെന്ന് ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ. നിലവിലെ സീറ്റുകളുടെ വിതരണ രീതിയാണ് ഇതിന് കാരണമെന്നും ജിതിൻ പറഞ്ഞു.ലോക്സഭയിലെ സീറ്റ് വർധിപ്പിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൂടിയായ ജിതിൻ പ്രസാദസർക്കാരിന്എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. ലോക്സഭ സീറ്റ് വിതരണത്തിൽ ഉത്തരേന്ത്യയും പ്രത്യേകിച്ച് ഉത്തർപ്രദേശും അസമത്വം നേരിടുന്നു. പല ദക്ഷിണേന്ത്യൻസംസ്ഥാനങ്ങളിലെയും ലോക്സഭ മണ്ഡലങ്ങളുടെ ജനസംഖ്യ പത്ത്ലക്ഷം മാത്രമുള്ളപ്പോൾ ഉത്തരേന്ത്യയിലെ മണ്ഡലങ്ങളിൽ പലതിലേയും ജനസംഖ്യ 25 ലക്ഷത്തോളമാണ്. ഉത്തർപ്രദേശിന്റ ശരാശരി പ്രാതിനിധ്യം മറ്റുള്ള സംസ്ഥാനങ്ങളെക്കാൾ കുറവാണ്. എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് ചിലവഴിക്കുന്നതിൽ ഉൾപ്പടെ ഇത് വലിയ അസമത്വങ്ങൾക്ക് കാരണമാവുകയാണെന്നും ജിതിൻ പ്രസാദ പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്ന 545 അംഗങ്ങളുള്ള ലോക്സഭയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശിനും ബീഹാറിനും കൂടെ മാത്രം 120 സീറ്റുകളുണ്ട്. ആകെ സീറ്റുകളുടെ 20 ശതമാനവും ഈ രണ്ട് സംസ്ഥാനങ്ങളിലാണുള്ളത്. content highlights: More representation from South in Lok Sabha: Cong leader
from mathrubhumi.latestnews.rssfeed https://ift.tt/321hwbZ
via
IFTTT
No comments:
Post a Comment