മുംബൈ: നഷ്ടത്തിന്റെ ദിനങ്ങൾക്കും അവധികൾക്കും ശേഷം ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 80 പോയന്റ് ഉയർന്ന് 37612ലും നിഫ്റ്റി 13 പോയന്റ് നേട്ടത്തിൽ 11139ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 612 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 496 ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ വിപണികൾ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും കനത്ത സമ്മർദത്തിലാണ്. ഐസിഐസിഐ ബാങ്ക്, എംആന്റ്എം, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ, വിപ്രോ, ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, ഗെയിൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, എച്ച്സിഎൽ ടെക്, ഒഎൻജിസി, ഹീറോ മോട്ടോർകോർപ്, ടിസിഎസ്, ടാറ്റ സ്റ്റീൽ, വേദാന്ത, ഇൻഫോസിസ്, ഐഷർ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2p8e0xL
via
IFTTT
No comments:
Post a Comment