മൂന്നാര്‍ ലോക്കാട് ഗ്യാപ്പില്‍ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു, ഒരാളെ കാണാതായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 8, 2019

മൂന്നാര്‍ ലോക്കാട് ഗ്യാപ്പില്‍ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു, ഒരാളെ കാണാതായി

മൂന്നാർ: കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ലോക്കാട് ഗ്യാപ്പിൽ മണ്ണിടിച്ചിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി.ദേശീയപാത നവീകരണത്തിന്റെ ഭാഗമായ പ്രവൃത്തികൾ നടക്കവേ നിർമാണ തൊഴിലാളികളായ രണ്ട് തമിഴ്നാട് സ്വദേശികളാണ് ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ അകപെട്ടത്. ഉദയൻ, കമൽ എന്നിവരെയാണ് കാണാതായത്. ഇതിൽഉദയന്റെ മൃതദേഹമാണ് ബുധനാഴ്ച രാവിലെകണ്ടെടുത്ത്. റോഡിന്റെ ഒരുകിലോമീറ്റർ താഴെ ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഫയർ ഫോഴ്സും പോലീസും റവന്യു ഉദ്യോഗസ്ഥരും ദുരന്ത പ്രതികരണ സേനയും തിരച്ചിൽ തിരച്ചിൽ തുടരുന്നുണ്ട്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. പട്ടാമ്പി സ്വദേശിയായ സുധീർ, ചിന്നൻ, ഭാഗ്യരാജ് എന്നിവർക്കാണ് പരിക്കേറ്റത്. ജെ.സി.ബി ഉപയോഗിച്ച് പാറ നീക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. കനത്ത മഴയും കോടമഞ്ഞും ഉണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. അതിനാൽ പുലർച്ചെ തിരച്ചിൽ വീണ്ടും തുടരുകയായിരുന്നു. രണ്ടുമാസംമുമ്പ് വലിയ മണ്ണിടിച്ചിലുണ്ടായ അതേ സ്ഥലത്തു തന്നെയാണ് വീണ്ടും അപകടമുണ്ടായത്. സ്ഥലത്ത് ചെറിയതോതിൽ മണ്ണിടിച്ചിൽ ഇപ്പോഴും തുടരുന്നുവെന്നാണ് തിരച്ചിൽ നടത്തുന്ന ഉദ്യോഗസ്ഥർ പറയുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് കൊച്ചി- ധനുഷ്കോടി ദേശീയ പാതവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. Content Highlights:Landslide at Munnar Lokad Gap- one killed


from mathrubhumi.latestnews.rssfeed https://ift.tt/2AVB4Tq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages