മുംബൈ: പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരിൽ രാജ്യദ്രോഹത്തിന് കേസെടുത്തതിനെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി പ്രമുഖർ. ബോളിബുഡ് നടൻ നസറുദ്ദീൻ ഷാ, ചരിത്രകാരി റോമില ഥാപ്പർ എന്നിവരുൾപ്പെടെ 180 പേരാണ് വിഷയത്തിൽ രംഗത്ത് വന്നിരിക്കുന്നത്. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് രാജ്യത്ത് ആൾകൂട്ട കൊലപാതകങ്ങൾ വർധിച്ചുവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള 49 പ്രമുഖർ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയത്. വിഷയത്തിൽ അഭിഭാഷകനായ എസ്.കെ ഓജയുടെ ഹർജിയെതുടർന്ന് കോടതി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയായിരുന്നു. രാജ്യദ്രോഹം, പൊതുജന ശല്യം തുടങ്ങിയ കുറ്റങ്ങൾആരോപിച്ചാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഒപ്പവെച്ച 49 പേർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇതിനെതിരെയാണ് ഇപ്പോൾ 180 പേർ ഒപ്പിട്ട പ്രതിഷേധ കത്ത് പുറത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതുന്നത് എങ്ങനെയാണ് രാജ്യദ്രോഹകുറ്റമാകുന്നതെന്ന് ഇവർ ചോദിക്കുന്നു. രാജ്യത്ത് ആൾകൂട്ട ആക്രമണങ്ങൾ വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി പൊതുസമൂഹത്തിനോടുള്ള തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റിയതിനാണ് അവർക്കെതിരെ കുറ്റം ചുമത്തിയതെന്ന് 180 പേർ ഒപ്പിട്ട കത്തിൽ പറയുന്നു. എഴുത്തുകാരായ അശോക് വാജ്പേയി, ജെറി പിന്റോ, ജെ.എൻ.യു പ്രൊഫസർ ഇറാ ഭാസ്കർ, കവി ജീത് തയിൽ, എഴുത്തുകാരൻ ഷംസുൾ ഇസ്ലാം, സംഗീതജ്ഞൻ ടി.എം. കൃഷ്ണ തുടങ്ങിയ പ്രമുഖരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുന്നതിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്നും കത്തിൽ ഇവർ സൂചിപ്പിക്കുന്നു. ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച പ്രമുഖർക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. Content Highlights:we will speak every day; New Letter Slams Sedition Case Against Celebrities
from mathrubhumi.latestnews.rssfeed https://ift.tt/2LWqVMq
via
IFTTT
No comments:
Post a Comment