കൂടത്തായി കൊലപാതക പരമ്പര: ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോളിയെ വഴിവിട്ട് സഹായിച്ചുവെന്ന് രേഖകൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 8, 2019

കൂടത്തായി കൊലപാതക പരമ്പര: ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോളിയെ വഴിവിട്ട് സഹായിച്ചുവെന്ന് രേഖകൾ

കോഴിക്കോട്: കൂടത്തായികൊലപാതക പരമ്പരയുമായിബന്ധപ്പെട്ട് ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ തെളിവുകൾ കണ്ടെത്തി അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതി ജോളിയെ ഡെപ്യൂട്ടി തഹസിൽദാർ വഴിവിട്ട് സഹായിച്ചുവെന്ന് തെളിയിക്കുന്ന രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ജോളിയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് ഡെപ്യൂട്ടി തഹസിൽദാർ വഴിവിട്ട് സഹായം ചെയ്തത്.ജോളി താമരശ്ശേരി താലൂക്കോഫീസിലെ സ്ഥിരം സന്ദർശകയായിരുന്നെന്ന് ഈ ഓഫീസുമായി അടുപ്പമുള്ളവർ പറയുന്നു. ഡെപ്യൂട്ടി തഹസിൽദാർ നേരത്തേ മറ്റൊരു വില്ലേജിൽ വില്ലേജ് ഓഫീസറായിരുന്നു. അപ്പോഴാണ് ജോളി വ്യാജ ഒസ്യത്തുപ്രകാരം സ്വന്തമാക്കാൻ ശ്രമിച്ച ഭൂമിയുടെ നികുതിയടച്ചത്. ആരോപണവിധേയയായ ഉദ്യോഗസ്ഥ കൂടത്തായി വില്ലേജ് ഓഫീസിലേക്ക് വിളിച്ചുപറഞ്ഞാണ് രേഖകളെ മറികടന്ന് ജോളിക്ക് നികുതിയടയ്ക്കാനായത്. പിന്നീട് ഇതുസംബന്ധിച്ച് പരാതി ഉയർന്നതോടെ ഇത് ഒഴിവാക്കി യഥാർഥ അവകാശികളുടെപേരിൽ നികുതിയീടാക്കുകയായിരുന്നു. 2012-ലായിരുന്നു ഇത്. പിന്നീട് 2014-ലാണ് ഈ ഉദ്യോഗസ്ഥ താമരശ്ശേരി താലൂക്ക് ഓഫീസിൽ ഡെപ്യൂട്ടി തഹസിൽദാറായി വരുന്നത്. അപ്പോഴും ജോളി ഇവരുമായുള്ള ബന്ധം തുടർന്നെന്നാണ് വ്യക്തമാകുന്നത്. അന്ന് ഈ ഉദ്യോഗസ്ഥയും കൂടത്തായിയിലായിരുന്നു താമസം. പലദിവസങ്ങളിലും ഇവർ ജോളിയുടെ കാറിലായിരുന്നു ഓഫീസിൽ വന്നിരുന്നതെന്ന് പറയുന്നു. വൈകീട്ട് മടങ്ങിപ്പോകാറാകുമ്പോൾ ജോളി കാറുമായി വരാറുണ്ടായിരുന്നെന്നും പറയുന്നു. താലൂക്ക് ഓഫീസിലെ ചില ജീവനക്കാർ ഡെപ്യൂട്ടി തഹസിൽദാരോടൊപ്പം വരുന്ന ജോളിയെ മേഡം എന്നായിരുന്നു വിളിക്കാറ്. ഇവിടെനിന്നും ഉദ്യോഗസ്ഥയുടെ സഹായത്തോടെ ചില രേഖകൾ സമ്പാദിച്ചിട്ടുണ്ടെന്നും സംശയമുണ്ട്. ഉദ്യോഗസ്ഥ ഈയിടെയാണ് തഹസിൽദാറായി കോഴിക്കോട്ടേക്ക് പോയത് Content Highlight: koodathai caseEvidence against Deputy Tahsildar


from mathrubhumi.latestnews.rssfeed https://ift.tt/30ZVrcD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages