കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്. മുഖ്യ പ്രതി ജോളിയെ കുറിച്ചും വലിയ ചര്‍ച്ചകളും വെളിപ്പെടുത്തലുകളും നടക്കുന്നുണ്ട്. ഇപ്പോള്‍ ജോളിക്ക് മൂന്ന് മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നതായി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഭര്‍ത്താവ് ഷാജു. ഈ ഫോണുകള്‍ തന്റെ കൈയ്യില്‍ ഇല്ലെന്നും ഇതില്‍ നിര്‍ണായക തെളിവുകള്‍ ഉണ്ടായേക്കാമെന്നും ഷാജു ഒരു മാധ്യമത്തോട് പ്രതികരിച്ചു.
ജോളിയെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ട് മുമ്പ് വരെ അവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് അടുത്ത സുഹൃത്തുക്കളുടെ കയ്യില്‍ ഉണ്ടാകാമെന്നും ഷാജു പറഞ്ഞു. ഡപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയുമായി ജോളിക്ക് വര്‍ഷങ്ങള്‍ നീണ്ട ബന്ധമുണ്ട്.
അതേസമയം പൊന്നാമറ്റം വീടിന് ദോഷമുണ്ടെന്നും അതിനാല്‍ കൂടുതല്‍ കുടുംബാംഗങ്ങള്‍ മരിക്കുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞിരുന്നെന്ന് ജോളി പറഞ്ഞതായി അയല്‍വാസികള്‍ പറയുന്നു. മൂന്നില്‍ കൂടുതല്‍ പേര്‍ മരിക്കുമെന്ന് ജോളി തങ്ങളെ വിശ്വസിപ്പിച്ചിരുന്നതായും അയല്‍വാസികള്‍ പറയുന്നു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് കൊല്ലപ്പെടുന്നതിന് മുമ്പ് ഈ കഥ വിശ്വസിച്ചിരുന്നു. ദോഷം അകറ്റാനുള്ള പരിഹാര ക്രിയകള്‍ക്കിടെയായിരുന്നു റോയിയുടെ മരണം. കുടുംബാംഗങ്ങളെ ജോളി വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണോ എന്ന് നേരത്തെ തന്നെ സംശയം തോന്നിയിരുന്നുവെന്ന് അയല്‍വാസികളായ ആയിഷയും ഷാഹുലും ഹമീദും ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. എന്‍ഐടിയില്‍ ജോളിക്ക് ജോലിയില്ലെന്ന് രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നെന്നും ഇവര്‍ പറഞ്ഞു.
from mangalam.com https://ift.tt/2ATHgLp
via IFTTT
No comments:
Post a Comment