വിഗ്രഹ നിമഞ്ജനത്തിനിടെ രാജസ്ഥാനില്‍ ഏഴ് പേര്‍ മുങ്ങിമരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 8, 2019

വിഗ്രഹ നിമഞ്ജനത്തിനിടെ രാജസ്ഥാനില്‍ ഏഴ് പേര്‍ മുങ്ങിമരിച്ചു

ജയ്പുർ: രാജസ്ഥാനിൽദസറ ആഘോഷത്തോടനുബന്ധിച്ച് ദുർഗാവിഗ്രഹങ്ങൾ നിമഞ്ജനം ചെയ്യുന്നതിനിടെപത്ത് പേരെ കാണാതായി. ഇതിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച ധോൽപുരിൽ പർബതി നദിയിൽ വിഗ്രഹങ്ങൾ ഒഴുക്കാനെത്തിയ ആളുകളാണ് അപകടത്തിൽ പെട്ടത്. വിഗ്രഹങ്ങൾ നദിയിൽ ഒഴുക്കുന്നതിനിടെനദിയിലേക്ക് ചാടിയ കുട്ടി ഒഴുക്കിൽ പെട്ടു. കുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ മറ്റുള്ളവരും മുങ്ങിപ്പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നദിയിൽ കാണാതായവരിൽ ഏഴ് പേരുടെ മൃതദേഹം രാത്രിയോടെയാണ് കണ്ടെത്തിയത്. തുടർന്ന് നിർത്തി വെച്ച തിരച്ചിൽ ബുധനാഴ്ച പുനഃരാരംഭിച്ചു. പ്രദേശവാസികളും സംസ്ഥാന ദുരന്ത പ്രതികരണസേനയും തിരച്ചിലിൽ പങ്കെടുത്തു. UPDATE: A total of 10 people had drowned during Durga idol immersion in Parbati river in Dholpur. https://t.co/dPqPqtNHEh — ANI (@ANI) October 9, 2019 മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകുമെന്ന് ധോൽപുർ ജില്ലാ കളക്ടർ രാകേഷ് ജയ്സ്വാൾ അറിയിച്ചു. Content Highlights: 7 Drown During Durga Idol Immersion In Rajasthan


from mathrubhumi.latestnews.rssfeed https://ift.tt/2OuTr9C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages