ജോളിയുമായുള്ള വിവാഹത്തിന് മുന്‍കൈ എടുത്തത് സിജോ: ആദ്യ ഭാര്യ സിലിയുടെ സഹോദരനെ തള്ളി ഷാജു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 8, 2019

ജോളിയുമായുള്ള വിവാഹത്തിന് മുന്‍കൈ എടുത്തത് സിജോ: ആദ്യ ഭാര്യ സിലിയുടെ സഹോദരനെ തള്ളി ഷാജു

കോഴിക്കോട്: ജോളിയുമായുള്ള വിവാഹത്തിന് പൂര്‍ണ പിന്തുണ നല്‍കിയത് ആദ്യ ഭാര്യ സിലിയുടെ സഹോദരന്‍ ആണെന്ന് ഷാജു. ഷാജുവും ജോളിയും വിവാഹിതരാകുന്നത് നന്നായിരിക്കുമെന്ന് സിലിയുടെ കുടുംബത്തിനുണ്ടെന്ന് ജോളിയാണ് ഷാജുവിനോട് ആദ്യം വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് ഈ വിവാഹത്തില്‍ ഒരു എതിര്‍പ്പും ഇല്ലെന്ന് സിജോയും തന്നോട് നേരിട്ട് പറഞ്ഞുവെന്നാണ് ഷാജു ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഷാജുവും ജോളിയും തമ്മില്‍ നല്ല ബന്ധമുണ്ടായിരുന്നെന്നും അതിനാലാണ് വിവാഹത്തെ പിന്തുണച്ചതെന്നുമാണ് സിലിയുടെ സഹോദരന്‍ സിജേ നേരത്തെ പ്രതികരിച്ചത്. കുട്ടികളുടെ ഭാവി കൂടി കണക്കിലെടുത്താണ് ഈ വിവാഹത്തിന് സമ്മതം മൂളിയതെന്നും സിജോ വ്യക്തമാക്കിയിരുന്നു. സിജോയുടെ ഈ വാദമാണ് ഷാജു ഇപ്പോള്‍ തള്ളിയിരിക്കുന്നത്. സിജോ ജോലി ചെയ്യുന്ന കോഴിക്കോട്ടെ റബ്ബര്‍ ബോര്‍ഡിന്റെ ഓഫീസിലെത്തി സിജോയെ കണ്ടിരുന്നു. ജോളിയുമായുള്ള വിവാഹത്തിന് തനിക്കോ തന്റെ കുടുംബത്തിനോ ഒരു എതിര്‍പ്പും ഇല്ലെന്നും സിജോ വ്യക്തമാക്കിയിരുന്നതായി ഷാജു പറയുന്നു.

അതേസമയം സിലിയുടെ മരണത്തിന് ഒരു വര്‍ഷം കഴിഞ്ഞിട്ട് മതി വിവാഹം എന്നതുള്‍പ്പെടെ സിജോയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് തീരുമാനിച്ചതെന്നും ഷാജു പറഞ്ഞു. വിവാഹത്തിന് സിജോ വരാമെന്ന് പറഞ്ഞിരുന്നതാണെന്നും പിന്നീട് ബന്ധുക്കള്‍ വഴക്കു പറയുമെന്ന് പറഞ്ഞാണ് വരാതിരുന്നതെന്നും ഷാജു കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പങ്കെടുക്കുന്നില്ലെങ്കിലും വിവാഹത്തിന് മനസു കൊണ്ട് എല്ലാ പിന്തുണയുമുണ്ടാകുമെന്നും സിജോ പറഞ്ഞുവെന്നും ഷാജു പറഞ്ഞു.



from mangalam.com https://ift.tt/31Z2uUj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages