കൊച്ചി:രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. തങ്ങളുടെ ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് തവണ വ്യവസ്ഥകളിൽ ഉത്പന്നങ്ങൾ വാങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തി. ആറു മാസം മുതൽ 18 മാസം വരെയാണ് തവണ വ്യവസ്ഥകളുടെ കാലാവധി. പൈൻ ലാബ്സിന്റെ പോയിന്റ് ഓഫ് സെയിൽ (പി.ഒ.എസ്.) മെഷീൻ ഉള്ള വ്യാപാര സ്ഥാപനങ്ങളിലാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്ന്. രാജ്യവ്യാപകമായി 4.5 ലക്ഷത്തിനു മുകളിൽ വ്യാപാര സ്ഥാപനങ്ങളിൽ പൈൻ ലാബ്സിന്റെ പി.ഒ.എസ്. മെഷീൻ ഉപയോഗിക്കുന്നുണ്ട്. പ്രോസസിങ് ഫീസ് ഇല്ല, ബ്രാഞ്ച് സന്ദർശനം നടത്തേണ്ട ആവശ്യമില്ല, പുതിയ അപേക്ഷ നൽകേണ്ടതില്ല എന്നിവയാണ് സേവനത്തിന്റെ മേന്മകളായി എസ്.ബി.ഐ. പറയുന്നത്. കൂടാതെ, തിരഞ്ഞെടുത്ത ബ്രാൻഡുകൾക്ക് സീറോ കോസ്റ്റ് തവണ വ്യവസ്ഥയുമുണ്ട്. സേവനം ഉപയോഗിക്കാൻ ഒരു മിനിറ്റിനു താഴെയെ സമയമെടുക്കുകയുള്ളൂ. ഇടപാട് നടന്ന് ഒരു മാസം പൂർത്തിയായാൽ പണം അടയ്ക്കാൻ തുടങ്ങണം. നല്ല സാമ്പത്തിക, വായ്പാ ചരിത്രമുള്ള ഇടപാടുകാർക്ക് സേവനത്തിന് അർഹതയുണ്ടെന്ന് ബാങ്ക് അറിയിച്ചു. സേവനം ലഭിക്കാൻ അർഹരാണോ എന്ന് അറിയാൻ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോണിൽനിന്ന് 567676 എന്ന നമ്പറിലേക്ക് DCEMI എന്ന് എസ്.എം.എസ്. അയയ്ക്കണം. നിലവിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട് ബാലൻസ് കണക്കിലെടുക്കാതെയാണ് വായ്പ ലഭ്യമാക്കുന്നത്. കടലാസ് രഹിതമായി വായ്പ എടുക്കാനുമുള്ള ചുവടുെവപ്പാണ് ഡെബിറ്റ് കാർഡ് തവണ വ്യവസ്ഥയെന്ന് എസ്.ബി.ഐ. ചെയർമാൻ രജ്നീഷ് കുമാർ പറഞ്ഞു. SBI launched Debit Card EMI service
from mathrubhumi.latestnews.rssfeed https://ift.tt/311twsC
via
IFTTT
No comments:
Post a Comment