'പൊന്നാമറ്റം വീടിന് ദോഷമുണ്ട്, കൂടുതല്‍ കുടുംബാംഗങ്ങള്‍ മരിക്കും; ജോളി പറഞ്ഞ് പരത്തിയിരുന്നത്'; വെളിപ്പെടുത്തലുമായി അയല്‍വാസികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 8, 2019

'പൊന്നാമറ്റം വീടിന് ദോഷമുണ്ട്, കൂടുതല്‍ കുടുംബാംഗങ്ങള്‍ മരിക്കും; ജോളി പറഞ്ഞ് പരത്തിയിരുന്നത്'; വെളിപ്പെടുത്തലുമായി അയല്‍വാസികള്‍

കോഴിക്കോട്: കൂടത്തായി പരമ്പര കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ മുഖ്യ പ്രതി ജോളിയെ കുറിച്ച് ഓരോ നിമിഷവും പുറത്തെത്തുന്ന വിവരങ്ങള്‍ കേരള ജനതയെ ഒന്നാകെ ഞെട്ടിക്കുകയാണ്. പൊന്നാമറ്റം വീടിന് ദോഷമുണ്ടെന്നും അതിനാല്‍ കൂടുതല്‍ കുടുംബാംഗങ്ങള്‍ മരിക്കുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞിരുന്നെന്ന് ജോളി പറഞ്ഞതായി അയല്‍വാസികള്‍ പറയുന്നു. മൂന്നില്‍ കൂടുതല്‍ പേര്‍ മരിക്കുമെന്ന് ജോളി തങ്ങളെ വിശ്വസിപ്പിച്ചിരുന്നതായും അയല്‍വാസികള്‍ പറയുന്നു.

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് കൊല്ലപ്പെടുന്നതിന് മുമ്പ് ഈ കഥ വിശ്വസിച്ചിരുന്നു. ദോഷം അകറ്റാനുള്ള പരിഹാര ക്രിയകള്‍ക്കിടെയായിരുന്നു റോയിയുടെ മരണം. കുടുംബാംഗങ്ങളെ ജോളി വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണോ എന്ന് നേരത്തെ തന്നെ സംശയം തോന്നിയിരുന്നുവെന്ന് അയല്‍വാസികളായ ആയിഷയും ഷാഹുലും ഹമീദും ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. എന്‍ഐടിയില്‍ ജോളിക്ക് ജോലിയില്ലെന്ന് രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നെന്നും ഇവര്‍ പറഞ്ഞു.

അതേസമയം കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പര അന്വേഷിക്കാന്‍ ആറു സംഘംങ്ങളായി ഇപ്പോഴുള്ള സംഘം തിരിഞ്ഞ് അന്വേഷണം വിപൂലീകരിക്കും. ഓരോ മരണവും ഓരോ സംഘം അന്വേഷിക്കും. സംഘത്തിലേക്ക് മികച്ച പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കും. വടകര റൂറല്‍ എസ്പി കെ.ജി സൈമണാണ് സംഘത്തിലേക്ക് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിന്റെ ചുമതല. നിലവില്‍ പതിനൊന്ന് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനായും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/33gtSxg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages