"വാളയാര്‍ കേസിനെ ചൊല്ലി കേരള സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടി ശത്രുക്കളും ചില ബൂര്‍ഷ്വാ മാധ്യമങ്ങളും നടത്തുന്ന കുത്സിത ശ്രമങ്ങള്‍ വിലപ്പോവില്ല"; സര്‍ക്കാരിനെ കണക്കിന് പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 27, 2019

"വാളയാര്‍ കേസിനെ ചൊല്ലി കേരള സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടി ശത്രുക്കളും ചില ബൂര്‍ഷ്വാ മാധ്യമങ്ങളും നടത്തുന്ന കുത്സിത ശ്രമങ്ങള്‍ വിലപ്പോവില്ല"; സര്‍ക്കാരിനെ കണക്കിന് പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍

വാളയാര്‍ ബലാത്സംഗ കേസില്‍ അഞ്ച് പ്രതികളില്‍ നാല് പേരെയും വെറുതെ വിട്ട കോടതി നടപടിക്കെതിരെ വന്‍ രോക്ഷമാണ് ഉയരുന്നത്. വിധിക്കെതിരെ അപ്പീല്‍ പോകാനാണ് പോലീസ് തീരുമാനം. പ്രതികളുടെ സിപിഐഎം ബന്ധം വെച്ച് കേസ് വശത്താക്കിയെന്നും പോലീസ് സഹായങ്ങള്‍ ചെയ്തുകൊടുത്തുവെന്നുമുള്ള ആരോപണങ്ങള്‍ സജീവമാണ്. ഇപ്പോള്‍ സംഭവത്തില്‍ സര്‍ക്കാരിനെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ ജയശങ്കര്‍.

വാളയാര്‍ കേസിനെ ചൊല്ലി കേരള സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടി ശത്രുക്കളും ചില ബൂര്‍ഷ്വാ മാധ്യമങ്ങളും നടത്തുന്ന കുത്സിത ശ്രമങ്ങള്‍ വിലപ്പോവില്ല. നവോത്ഥാന മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍, പട്ടിക ജാതിക്കാര്‍ക്ക് തുല്യനീതി ഉറപ്പു വരുത്തുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഈ നാടു ഭരിക്കുന്നത്.- ജയശങ്കര്‍ കുറിച്ചു.

അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

പാലക്കാട് ജില്ലയിലെ വാളയാര്‍ അട്ടപ്പളളത്ത്, ലൈംഗിക ചൂഷണത്തെ തുടര്‍ന്ന് എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു ദളിത് പെണ്‍കുട്ടികള്‍ 'ആത്മഹത്യ' ചെയ്ത കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധിയെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അതി കഠിനമായി അപലപിക്കുന്നു.

ദരിദ്രരും ദളിതരുമായ പെണ്‍കുട്ടികളെ ഓര്‍ത്തു മുതലക്കണ്ണീര്‍ ഒഴുക്കുന്നതിനൊപ്പം കുറ്റ വിമുക്തരായ സഖാക്കളെ അഭിനന്ദിക്കുകയും ചെയ്യുന്നു. പോലീസും പ്രോസിക്യൂട്ടറും വഹിച്ച ചരിത്രപരമായ പങ്കിനെ അഭിവാദ്യം ചെയ്യുന്നു.

വാളയാര്‍ കേസിനെ ചൊല്ലി കേരള സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടി ശത്രുക്കളും ചില ബൂര്‍ഷ്വാ മാധ്യമങ്ങളും നടത്തുന്ന കുത്സിത ശ്രമങ്ങള്‍ വിലപ്പോവില്ല. നവോത്ഥാന മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍, പട്ടിക ജാതിക്കാര്‍ക്ക് തുല്യനീതി ഉറപ്പു വരുത്തുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഈ നാടു ഭരിക്കുന്നത്.



from mangalam.com https://ift.tt/2Wj0d3Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages